

2026 ടി20 ലോകകപ്പില്‍ സിംബാബ്വെയെയും തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്കാണ് സിംബാബ്വെയെ പ്രോട്ടിയാസ് വീഴ്ത്തിയത്. സിംബാബ്വെ ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക എത്തി. ഇതോടെ അപരാജിതരായാണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് കടക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ അര്‍ധ സെഞ്ച്വറിയാണ് സിംബാബ്വെയ്ക്ക് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്. 43 പന്തില്‍ 73 റണ്‍സെടുത്ത റാസയാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍. ബ്രയാന്‍ ബെണ്ണറ്റ് (13), ഡിയോണ്‍ മയേഴ്സ് (11), ക്ലൈവ് മദാന്‍ഡെ (26*) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലെത്തി. ഡെവാള്‍ഡ് ബ്രെവിസ് (18 പന്തില്‍ 42), റയാന് റിക്കിള്ട്ടണ് (22 പന്തില്‍ 31), ജോര്‍ജ് ലിന്‍ഡെ (21 പന്തില്‍ പുറത്താവാതെ 30), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 22), ട്രിസ്റ്റണ്‍ സ്റ്റബ്സ് (24 പന്തില്‍ പുറത്താവാതെ 21) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
Content Highlights: T20 World Cup 2026: South Africa beats Zimbabwe, as storm into semi-finals unbeaten