ഒരു ലോകകപ്പ്, രണ്ട് സെഞ്ച്വറികള്‍! ചരിത്രത്തിലെ ഒരേയൊരു താരമായി ഫര്‍ഹാൻ, തകർപ്പൻ റെക്കോർഡുകള്‍

മറ്റൊരു റെക്കോർഡിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ​ഗെയ്‌ലിനൊപ്പമെത്താനും പാക് താരത്തിന് സാധിച്ചു

ഒരു ലോകകപ്പ്, രണ്ട് സെഞ്ച്വറികള്‍! ചരിത്രത്തിലെ ഒരേയൊരു താരമായി ഫര്‍ഹാൻ, തകർപ്പൻ റെക്കോർഡുകള്‍
dot image

2026 ടി20 ലോകകപ്പില്‍ ശീലങ്കയ്‌ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ നിര്‍ണായക സെഞ്ച്വറി അടിച്ചെടുത്തിരിക്കുകയാണ് പാകിസ്താൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ. 59 പന്തിൽ 100 റൺസെടുത്ത ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കെതിരായ നിർണായക സെഞ്ച്വറി പ്രകടനത്തോടെ ചരിത്ര നേട്ടങ്ങളാണ് സാഹിബ്സാദ ഫർഹാൻ സ്വന്തം പേരിലെഴുതിച്ചേർത്തിരിക്കുന്നത്.

ടൂർണമെന്റിൽ ഫർഹാൻ സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ നമീബിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലും ഫർഹാൻ പാകിസ്താന് വേണ്ടി സെഞ്ച്വറി കുറിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരെയും മൂന്നക്കം തികച്ചതോടെ ഒരു ലോകകപ്പ് എഡിഷനിൽ രണ്ട് സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഫർഹാൻ.

ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള രണ്ടാമത്തെ മാത്രം താരമാണ് സാഹിബ്സാദ ഫർഹാൻ. റെക്കോർഡിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ​ഗെയ്‌ലിനൊപ്പമാണ് പാക് താരം എത്തിയിരിക്കുന്നത്. 2007, 2018 ലോകകപ്പുകളിലാണ് ഗെയ്ൽ രണ്ട് സെഞ്ച്വറി നേടിയത്.

Content Highlights: SL vs PAK: Sahibzada Farhan become first player to score two centuries in a T20 World Cup edition

dot image
To advertise here,contact us
dot image