ഇനിയെങ്കിലും പാകിസ്താൻ താരം ബാബർ അസമുമായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താൻ. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിലും ബാബര്‍ അസം നിറം മങ്ങിയതോടെയാണ് ഇർഫാന്റെ പ്രതികരണം. ഞായറാഴ്ച ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ 7 പന്തില്‍ 5 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ മത്സരങ്ങള്‍ ജയിപ്പിക്കുന്നത് ശീലമാക്കിയിട്ടുള്ള വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യപ്പെടാന്‍ ബാബര്‍ അര്‍ഹനല്ലെന്ന് ഇര്ഫാന് പറയുന്നു. 'അത്രയും വലിയ സമ്മര്‍ദ്ദത്തില്‍ ബാബര്‍ എപ്പോഴെങ്കിലും അങ്ങനെയൊരു ഇന്നിങ്സ് കളിച്ചിട്ടുണ്ടോ?, കോഹ്ലി എത്ര തവണ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിജയിപ്പിച്ചിരിക്കുന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോള്‍ സിംഗിളുകളും ഡബിളുകളും കണ്ടെത്തി 15 ഓവരെ വരെ എത്തിക്കണമായിരുന്നു. ഇന്നിങ്ങ്സ് പടുക്കാനാണ് ബാബര്‍ ശ്രമിക്കേണ്ടിയിരുന്നത്. ഇന്ത്യ 175 എടുത്തപ്പോള്‍ തന്നെ മത്സരം പാകിസ്താന്റെ കൈവിട്ടു പോയി. അത്ര വലിയ ലക്ഷ്യം പിന്തുടരാനുള്ള കരുത്ത് പാകിസ്താനില്ല', ഇര്ഫാന് പത്താന് പറഞ്ഞു.
Content Highlights: 'Stop comparing Babar Azam with Virat Kohli' - Irfan Pathan request