ടി 20 ലോകകപ്പിലെ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് 209 റൺസ് ടോട്ടൽ. ഒമ്പത് വിക്കറ്റുകൾ ഇന്ത്യയ്ക്ക് ഇതിനിടയിൽ നഷ്ടമായി. ഹാർദിക് പാണ്ഡ്യയും ഇഷാൻ കിഷനും അർധ സെഞ്ച്വറി നേടി. ഹാർദിക് 28 പന്തിൽ നാല് സിക്സറും നാല് ഫോറുകളും അടക്കം 52 റൺസ് നേടി. ഓപ്പണറായി ഇറങ്ങിയ ഇഷാൻ 24 പന്തിൽ അഞ്ചു സിക്സറും ആറ് ഫോറുകളും അടക്കം 61 റൺസ് നേടി.
തിലക് വർമ (25 ), ശിവം ദുബെ (23 ), സഞ്ജു സാംസൺ (22 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. സൂര്യകുമാർ യാദവ് 12 റൺസ് നേടിയപ്പോൾ റിങ്കു സിങ് (1 ), അക്സർ പട്ടേൽ (0 ) എന്നിവർ നിരാശപ്പെടുത്തി. നമീബിയക്ക് വേണ്ടി ഇറാസ്മസ് നാല് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി നേപ്പാൾ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു സാംസൺ ഇറങ്ങിയപ്പോൾ പനി മാറിയെത്തിയ ജസ്പ്രീത് ബുംറ തിരിച്ചെത്തി. മുഹമ്മദ് സിറാജ് പുറത്തായി.
Content Highlights: T20 WORLDCUP; fifty for Hardik pandya and Ishan Kishan; india vs namibia