വീണ്ടും നാണംകെട്ട് ബംഗ്ലാദേശ്; BPL ൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം

ബംഗ്ലാദേശ് ക്രിക്കറ്റിൽ വീണ്ടും നാണക്കേടായി ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ഒത്തുകളി ആരോപണങ്ങൾ.

ടി 20 ലോകകപ്പിൽ കളിക്കാനുള്ള തങ്ങളുടെ നിർദേശം ഐ സി സി തള്ളിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റിൽ വീണ്ടും നാണക്കേടായി ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ഒത്തുകളി ആരോപണങ്ങൾ. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ മുഹമ്മദ് മൊഖ്ലേശുർ റഹ്മാനെതിരെ അന്വേഷണം ആരംഭിച്ചു. ബി പി എൽ ക്ലബ് ആയ നോഖാലി എക്സ്പ്രസുമായി ഒത്തുകളി നടത്താൻ ഡയറക്ടർ ശ്രമിച്ചു എന്നാണ് ആരോപണം.

നൊവാഖലി എക്‌സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു. മത്സരങ്ങൾ എങ്ങനെ ആയിരിക്കണം എന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ക്ലബ് ഉടമ ഡയറക്ടർക്ക് നൽകിയത്. ഒത്തുകളിയുടെ ഭാഗമായി ആണ് മൊഖ്ലേശുർ ഉടമയുമായി സംസാരിച്ചത് എന്നാണ് പ്രധാന ആരോപണം.

“ബി സി ബിയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അലക്‌സ് മാർഷൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കുന്നതായി ഡയറക്ടർ ബി സി ബിയുടെ ഓഡിറ്റ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചിട്ടുണ്ട്,” എന്ന് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയിലെയും മറ്റ് ഉത്തരവാദിത്തങ്ങളിലെയും സ്ഥാനങ്ങൾ രാജിവെച്ചതായും. എന്നാൽ ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും മൊഖ്ലേശുർ മാധ്യമങ്ങളോട് പറഞ്ഞു.

Content highlights:BCB to investigate corruption allegations against board director Mokhlesur Rahman

To advertise here,contact us