ധോണിയും രോഹിത്തുമില്ല, ഗില്ലുണ്ട്; ഇന്ത്യയുടെ ഓള്‍ടൈം ടി20 ഇലവനെ തിരഞ്ഞെടുത്ത് സഞ്ജയ് ബംഗാര്‍

വിരാട് കോഹ്‌ലിയെയാണ് ടീമിന്‍റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് മുന്‍താരം സഞ്ജയ് ബംഗാര്‍. ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായ ബംഗാര്‍ നടത്തിയത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണി ഇലവനില്‍ നിന്ന് ഒഴിവാക്കിയ ബംഗാര്‍ ശുഭ്മന്‍ ഗില്ലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

കോഹ്‌ലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത ടീമില്‍ ധോണിയെകൂടാതെ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെയും ഒഴിവാക്കി ബംഗാര്‍ ഞെട്ടിച്ചു. കോഹ്‌ലിയും ഗില്ലുമാണ് ഓപ്പണര്‍ സ്ഥാനത്തുള്ളത്. വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ തിരഞ്ഞെടുത്തപ്പോള്‍ നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലും ഇതിഹാസ താരം യുവരാജ് സിങ് അഞ്ചാമതും ഇറങ്ങും. യുവിക്കൊപ്പം ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെ, ദീപക് ചഹര്‍ എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ മുഹമ്മദ് ഷമി, ആശിഷ് നെഹ്‌റ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ബോളര്‍മാരായി ഇലവനിലുള്ളത്.

സഞ്ജയ് ബംഗാറിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ ടി20 പ്ലെയിങ് ഇലവൻ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, യുവരാജ് സിംഗ്, ശിവം ദുബെ, ദീപക് ചാഹർ, മുഹമ്മദ് ഷമി, ആശിഷ് നെഹ്‌റ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ.

Content Highlights: Sanjay Bangar picks India's all-time T20 XI, Shubman Gill picked over MS Dhoni, Rohit Sharma

To advertise here,contact us