ഐസിസിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. 785 പോയിന്റുമായാണ് ഇന്ത്യയുടെ മുൻ നായകന്റെ നേട്ടം. 2021 ഏപ്രിൽ രണ്ടിന് ശേഷം ഇതാദ്യമായാണ് കിംഗ് കോഹ്ലി വീണ്ടും റാങ്കിങ്ങില് ഒന്നാമതെത്തിയത്.
India's linchpin regains top spot after hitting a purple patch in ODIs 🔝More on the latest ICC Men's rankings 👇https://t.co/IKDkNetwgG
ന്യൂസിലാന്ഡിന് പുരോഗമിക്കുന്ന ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലെ മികച്ച പ്രകടനമാണ് കോഹ്ലിക്ക് നേട്ടമായത്. മത്സരത്തില് താരം കിവികള്ക്ക് എതിരെ 91 പന്തില് 93 റണ്സെടുത്തിരുന്നു. ഇതിനുപുറമെ അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും കോഹ്ലി രണ്ട് സെഞ്ച്വറിയും മൂന്ന് അര്ധ സെഞ്ച്വറികളും സ്വന്തമാക്കിയിരുന്നു.
ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തിലെ കോഹ്ലിയുടെ പ്രകടനവും വളരെ നിർണ്ണായകമാവും. കാരണം ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചൽ 784 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. ഇന്ത്യയുടെ സൂപ്പർ താരം രോഹിത് ശർമയ്ക്ക് ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്നോട്ടിറങ്ങിയ രോഹിത് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 775 പോയിന്റാണ് രോഹിത്തിന്റെ സമ്പാദ്യം.
Content Highlights: Virat Kohli reclaims the No.1 batter in the latest ICC rankings