ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. പകരക്കാരനായി ഓൾറൗണ്ടർ ആയുഷ് ബദോനിയെയാണ് ടീമിലെത്തിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തിൽ താരം ടീമിൽ കളിച്ചേക്കാനും സാധ്യതയുണ്ട്.
എന്നാൽ ബദോനിയേക്കാൾ സുന്ദറിന് പകരക്കാരനായി മറ്റൊരു താരമായിരുന്നു നല്ലതെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരമായ ഇർഫാൻ പത്താൻ. രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടറായ റിയാൻ പരാഗായിരുന്നു വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി മികച്ചതെന്ന് പറയുകയാണ് പത്താൻ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുഷ് ബദോനിക്ക് അവസരം സ്ഥാനം ലഭിച്ചതിൽ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യ എയ്ക്കു വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, പക്ഷേ റിയാൻ പരാഗ് വാഷിങ്ടൺ സുന്ദറിന് സമാനമായ ഒരു പകരക്കാരനാകുമായിരുന്നു. അദ്ദേഹം മികച്ച ബാറ്ററാണ്, ബൗളിങ്ങ് അദ്ദേഹത്തിന് സെക്കൻഡറിയായിരുന്നു. പരാഗ് കളി മുന്നോട്ട് നയിക്കുന്നു, പക്ഷേ തോളിന് പരിക്കേറ്റതിനാൽ അദ്ദേഹം ലഭ്യമല്ലായിരുന്നു,' പത്താൻ പറഞ്ഞു.
അതേസമയം ആഭ്യന്തര ക്രിക്കറ്റിൽ വലിയ റെക്കോർഡുകളൊന്നുമില്ലാത്ത ബദോനി ടീമിലെത്തിയതിൽ ഒരുപാട് വിമർശനങ്ങളുയർന്നിരുന്നു.
Content Highlights- Irfan pathan says Riyan Parag was perfect replacement for Washington Sundar