ഗില്ലിന് പകരം സഞ്ജുവെത്തുമോ; ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി 20 നാളെ

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം നാളെ ധരംശാലയില്‍.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം നാളെ ധരംശാലയില്‍. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച് പരമ്പര ഒപ്പമെത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഫോം ഔട്ടാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. രണ്ട് മത്സരങ്ങളും ഗില്ലിന് രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

സൂര്യകുമാറും കഴിഞ്ഞ കുറെ മത്സരങ്ങളായി തിളങ്ങിയിട്ടില്ല. ഗില്ലിന് പകരം ഓപണിംഗിൽ ദീർഘകാലമായി തിളങ്ങിയിരുന്ന സഞ്ജു തിരിച്ചെത്തുമോ എന്നാണ് നോക്കി കാണേണ്ടത്.

രണ്ടാം മത്സരത്തിൽ ബോളർമാരെല്ലാം നിരാശപ്പെടുത്തിയെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഉറപ്പില്ല. കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉരുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ ബൗളര്‍മാരെല്ലാം മികവ് കാട്ടിയതിനാല്‍ അതിന് സാധ്യത കുറവാണ്. എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് ഉറപ്പാക്കുക എന്നതും ഇന്ത്യയുടെ പദ്ധതിയാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Content highlights:  india vs south africa; 3rd t20 cricket review; gill and sanju samson

To advertise here,contact us