ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില് 30 റണ്സിനാണ് ഇന്ത്യ തോറ്റത്. ദക്ഷിണാഫ്രിക്ക ഉയര്ത്തിയ 124 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 93 റണ്സിന് പുറത്തായി.
ക്യാപ്റ്റന് ബാവുമയുടെ പ്രകടനമാണ് പ്രോട്ടീസ് ഇന്നിങ്സില് നിര്ണായകമായത്. 136 പന്തുകൾ നേരിട്ട് നാല് ഫോറുകൾ അടക്കം 55 റൺസാണ് താരം നേടിയത്. ബാറ്റിങ്ങ് അത്രയും ദുഷ്കരമായ പിച്ചിൽ ക്യാപ്റ്റൻ നേടിയ ഇന്നിങ്സ് തന്നെയാണ് ഇന്ത്യക്കെതിരെ ചരിത്ര വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
South Africa ka ego Bumrah ne chedd diya tha 😭Gambhir #INDvsSA pic.twitter.com/5HcjIxWaQH
ഇപ്പോഴിതാ മത്സരശേഷം ബാവുമയെ ഇന്ത്യന് പേസര് ജസ്പ്രീത് ബുംറ അഭിനന്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില് വൈറലാകുകയാണ് .ബുംറയും ബാവുമയും ഏറെനേരം സംസാരിക്കുന്നത് വീഡിയോയില് കാണാം. ബുംറ തോളില്തട്ടുന്നതും പിന്നാലെ കൈകൊടുത്താണ് ഇരുവരും പിരിഞ്ഞത്.
ടെസ്റ്റിനിടെ ബുംറയുടെ ‘ബൗന’ പരാമര്ശം വിവാദത്തിലായിരുന്നു. അതിന് പിന്നാലെയാണ് മത്സരശേഷം ബാവുമയുടെ അരികിലെത്തി ബുംറ പ്രോട്ടീസ് നായകനെ അഭിനന്ദിച്ചത്. മത്സരത്തിനിടെ ബുംറ ബാവുമയെ ഹിന്ദിയിൽ ‘ബൗന’ (ഉയരമില്ലാത്തവൻ) എന്ന് വിശഷിപ്പിച്ചതാണ് വിവാദമായത്. സ്റ്റമ്പ് മൈക്കിലൂടെയാണ് സംസാരം പുറത്തുവന്നത്. മത്സരത്തിനിടെ ബുംറയുടെ പന്ത് ബാവുമയുടെ കാലിൽത്തട്ടിയിരുന്നു.
റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോൾ ഉയരം കൂടുതലാണെന്ന് പന്ത് മറുപടിനൽകി. ഇതിന് മറുപടിയായി ബവുമ ഉയരമില്ലാത്തവനായതുകൊണ്ട് കുഴപ്പമുണ്ടാകില്ലെന്നാണ്.
ഉയരമില്ലാത്തവനാണെങ്കിലും പാഡില് തട്ടുമ്പോള് പന്ത് നല്ല ഉയരത്തിലായിരുന്നുവെന്ന് പന്ത് മറുപടി നൽകുന്നുണ്ട്. തുടർന്ന് ബുംറ റിവ്യൂ ആവശ്യപ്പെടാതെ ബൗളിങ് എൻഡിലേക്ക് മടങ്ങുകയുംചെയ്തു.
Content Highlights:After controversial 'bauna' remarks, Jasprit Bumrah, Temba Bavuma hugging