

ഇന്ത്യന് പ്രീമിയര് ലീഗ് 2026 മിനി താരലേലത്തിന് മുന്പായി ടീമുകളുടെ റിട്ടന്ഷന് ലിസ്റ്റ് പുറത്തുവന്നു. നിരവധി സർപ്രൈസുകളാണ് ഐപിഎല് ഫ്രാഞ്ചൈസികള് പുറത്തുവിട്ട റീട്ടന്ഷന് ലിസ്റ്റിലുള്ളത്.
ശ്രീലങ്കന് പേസര് മതീഷ പതിരാന, ന്യൂസിലാന്ഡ് താരങ്ങളായ ഡെവോണ് കോണ്വെ, രച്ചിന് രവീന്ദ്ര എന്നിവരാണ് ചെന്നൈ റിലീസ് ചെയ്ത പ്രമുഖര്. 43.4 കോടിയാണ് ഇനി ചെന്നൈയ്ക്ക് ലേലത്തില് ബാക്കിയുള്ളത്. മൂന്ന് ഓവര്സീസ് സ്ലോട്ട് ഉള്പ്പെടെ ഒന്പത് താരങ്ങളെയാണ് ഇനി ചെന്നൈയ്ക്ക് വേണ്ടത്.
അര്ജുന് ടെണ്ടുല്ക്കറെ നേരത്തെ ട്രേഡ് ചെയ്ത മുംബൈ ഇന്ത്യന്സ് മലയാളി താരം വിഘ്നേഷ് പുത്തൂരിനെയും റിലീസ് ചെയ്തു. ഒരു ഓവര്സീസ് സ്ലോട്ട് അടക്കം അഞ്ച് താരങ്ങളെയാണ് ഇനി മുംബൈയ്ക്ക് വേണ്ടത്. നേരത്തെ ഷെഫാനെ റുതര്ഫോര്ഡ്, ഷാര്ദുല് താക്കൂല്, മായങ്ക് മര്കണ്ഡെ എന്നിവരെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയിരുന്നു. ഹാര്ദിക് പാണ്ഡ്യ നയിക്കുന്ന ടീമില് സൂര്യകുമാര് യാദവ്, രോഹിത് ശര്മ, തിലക് വര്മ, ട്രെന്റ് ബോള്ട്ട്, ജസ്പ്രിത് ബുംറ, മിച്ചല് സാന്റ്നര് എന്നിവർ തുടരും.
MUMBAI INDIANS RELEASED PLAYERS. pic.twitter.com/5HAC0TaEYD
— Mufaddal Vohra (@mufaddal_vohra) November 15, 2025
മായങ്ക് അഗര്വാള്, ലിയാം ലിവിങ്സ്റ്റണും ലുങ്കി എന്ഗിഡിയുമാണ് നിലവിലെ ചാമ്പ്യന്മാരായ ആര്സിബി റിലീസ് ചെയ്തതില് പ്രമുഖര്. രജത് പടിധാര് നയിക്കുന്ന ടീമില് വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്, ഫില് സാള്ട്ട്, ജിതേഷ് ശര്മ, ടിം ഡേവിഡ്, ജോഷ് ഹേസല്വുഡ് എന്നിവർ തുടരും. അതേസമയം, 16.40 കോടിയുമായിട്ടാണ് റോയല് ചലഞ്ചേഴ്സ് ബംഗളൂരു ലേലത്തിനെത്തുക. എട്ട് താരങ്ങളെ അവര്ക്ക് ഇനി സ്വന്തമാക്കേണ്ടതുണ്ട്. അതില് രണ്ട് ഓവര്സീസ് താരങ്ങളാണ്.
ആന്ദ്രേ റസ്സല്, വെങ്കടേഷ് അയ്യര്, ക്വിന്റണ് ഡി കോക്ക്, മൊയീന് അലി, ആന്റിച്ച് നോര്ക്യ എന്നീ താരങ്ങളെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തു. ജോഷ് ഇംഗ്ലിസിനെയും ഗ്ലെന് മാക്സ്വെല്ലിനെയും റിലീസ് ചെയ്ത് പഞ്ചാബും ഞെട്ടിച്ചു.
എട്ട് കളിക്കാരെയാണ് ലഖ്നൗ സൂപ്പര് ജയന്റ്സ് കൈവിട്ടത്. ആര്യന് ജുയാല്, ഡേവിഡ് മില്ലര്, യുവരാജ് ചൗധരി, രാജ്വര്ധന് ഹംഗര്ഗേക്കര്, ശര്ദ്ദുല് താക്കൂര്, ആകാശ്ദീപ്, രവി ബിഷ്ണോയ്, ഷമര് ജോസഫ് എന്നിവരെയാണ് ലഖ്നൗ റിലീസ് ചെയ്തത്. സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര് കിങ്സിനും നിതീഷ് റാണയെ ഡല്ഹി ക്യാപിറ്റല്സിനും ട്രേഡ് ചെയ്ത രാജസ്ഥാന് റോയല്സ് ലുവാന്ഡ്രെ പ്രിട്ടോറിയസ്, മഹീഷ് തീക്ഷണ, ഫസല്ഹഖ് ഫറൂഖി, ക്വെന മഫാക്ക എന്നിവരെ ഒഴിവാക്കിയപ്പോള് വണ്ടർകിഡ് വൈഭവ് സൂര്യവംശിയെ നിലനിർത്തി.
ഫ്രാഞ്ചൈസികള് നിലനിര്ത്തിയ താരങ്ങളുടെ പേരുകള് നോക്കാം
ചെന്നൈ സൂപ്പര് കിംഗ്സ്:
നിലനിര്ത്തിയവര്- അന്ഷുല് കംബോജ്, ഗുര്ജപ്നീത് സിങ്, റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്ഡ് ബ്രെവിസ്, എം എസ് ധോണി, ഉര്വില് പട്ടേല്, സഞ്ജു സാംസണ് (ട്രേഡ് ഇന്), ശിവം ദുബെ, ജാമി ഓവര്ട്ടണ്, രാമകൃഷ്ണ ഘോഷ്, നൂര് അഹമ്മദ്, ഖലീദ് അഹമ്മദ്, നഥാന് എല്ലിസ്, ശ്രേയസ് ഗോപാല്, മുകേഷ് ചൗധരി.
ഡല്ഹി ക്യാപിറ്റല്സ്:
നിലനിര്ത്തിയവര്- ട്രിസ്റ്റന് സ്റ്റബ്സ്, സമീര് റിസ്വി, കരുണ് നായര്, കെ എല് രാഹുല്, അഭിഷേക് പൊറല്, അക്സര് പട്ടേല്, അശുതോഷ് ശര്മ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപുരാണ വിജയ്, അജയ് മണ്ഡല്, കുല്ദീപ് യാദവ്, മിച്ചല് സ്റ്റാര്ക്ക്, ടി നടരാജന്, മുകേഷ് കുമാര്, ദുഷ്മന്ത ചമീര.
ഗുജറാത്ത് ടൈറ്റന്സ്:
നിലനിര്ത്തിയവര്- ശുഭ്മന് ഗില്, സായ് സുദര്ശന്, കുമാര് കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്ലര്, നിഷാന്ത് സിന്ധു, വാഷിങ്ടണ് സുന്ദര്, അര്ഷദ് ഖാന്, ഷാരൂഖ് ഖാന്, രാഹുല് തെവാട്ടിയ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്മ, ഗുര്നൂര് സിങ്, റാഷിദ് ഖാന്, മാനവ് സുതര്, സായ് കിഷോര്, ജയന്ത് യാദവ്.
കൊല്ക്കത്ത നൈറ്റ്റൈഡഴ്സ്:
നിലനിര്ത്തിയവര്- റിങ്കു സിംഗ്, അംഗ്കൃഷ് രഘുവംശി, റോവ്മെന് പവല്, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സുനില് നരെയ്ന്, രമണ്ദീപ് സിങ്, അനുകുല് റോയ്, വരുണ് ചക്രവര്ത്തി, ഹര്ഷിത് റാണ, വൈഭവ് അറോറ, ഉമ്രാന് മാലിക്ക്.
ലഖ്നൗ സൂപ്പര് ജയന്റ്സ്:
നിലനിര്ത്തിയവര്- അബ്ദുള് സമദ്, ആയുഷ് ബഡോണി, എയ്ഡന് മാര്ക്രം, മാത്യു ബ്രീസ്കെ, ഹിമ്മത്ത് സിങ്, റിഷഭ് പന്ത്, നിക്കോളാസ് പൂരന്, മിച്ചെല് മാര്ഷ്, ഷഹബാസ് അഹമ്മദ്, അര്ഷിന് കുല്ക്കര്ണി, മായങ്ക് യാദവ്, ആവേശ് ഖാന്, മൊഹ്സിന് ഖാന്, എം സിദ്ധാര്ഥ്, ദിഗ്വേഷ് രാതി, പ്രിന്സ് യാദവ്, ആകാശ് സിങ്.
മുംബൈ ഇന്ത്യന്സ്:
നിലനിര്ത്തിയവര്- ഹാര്ദിക് പാണ്ഡ്യ, രോഹിത് ശര്മ, സൂര്യകുമാര് യാദവ്, തിലക് വര്മ, റയാന് റിക്ലത്തണ്, റോബിന് മിന്സ്, മിച്ചല് സാന്റ്നര്, കോര്ബിന് ബോഷ്, നമന് ധിര്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്ട്ട്, അല്ലാ ഗഫന്സര്, അശ്വനി കുമാര്, ദീപക് ചാഹര്, വില് ജാക്സ്.
പഞ്ചാബ് കിംഗ്സ്:
നിലനിര്ത്തിയവര്- ശ്രേയസ് അയ്യര്, നെഹാല് വധേര, പ്രിയാന്ഷ് ആര്യ, ശശാങ്ക് സിങ്, അവിനാഷ്, ഹര്നൂര് പന്നു, മുഷീര് ഖാന്, പ്രഭ്സിമ്രന് സിങ്, വിഷ്ണു വിനോദ്, മാര്ക്കസ് സ്റ്റോയ്നിസ്, മാര്ക്കോ യാന്സണ്, അസ്മത്തുള്ള ഒമര്സായ്, സൂര്യാന്ഷ് ഷെഡ്ഗെ, മിച്ചെല് ഓവന്, അര്ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്, യഷ് ടാക്കൂര്, സാവിയര് ബാര്ലെറ്റ്, ലോക്കി ഫെര്ഗൂസന്, യുസ്വേന്ദ്ര ചഹല്, ഹര്പ്രീത് ബ്രാര്.
രാജസ്ഥാന് റോയല്സ്:
നിലനിര്ത്തിയവര്- യശസ്വി ജയ്സ്വാള്, വൈഭവ് സൂര്യവംശി, റിയാന് പരാഗ്, ധ്രുവ് ജുറെല്, ഷിംറോണ് ഹെറ്റ്മെയര്, സന്ദീപ് ശര്മ, ജോഫ്ര ആര്ച്ചര്, വനിന്ദു ഹസരംഗ, ആകാശ് മധ്വാള്, കുമാര് കാര്ത്തികേയ, തുഷാര് ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വിര് സിംഗ്, കുനാല് റാത്തോഡ്, അശോക് ശര്മ.
റോയല് ചാലഞ്ചേഴ്സ് ബെംഗളൂരു:
നിലനിര്ത്തിയവര്- രജത് പാട്ടിദാര്, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്, ഫില് സാള്ട്ട്, ജിതേഷ് ശര്മ, ക്രുണാല് പാണ്ഡ്യ, സ്വപ്നില് സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്ഡ്, ജേക്കബ് ബെഥേല്, ജോഷ് ഹേസല്വുഡ്, യാഷ് ദയാല്, ഭുവനേശ്വര് കുമാര്, നുവാന് തുഷാര, റാസിഖ് സലാം ദാര്, അഭിനന്ദന് സിംഗ്.
സണ്റൈസേഴ്സ് ഹൈദരാബാദ്:
നിലനിര്ത്തിയവര്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്മ, അനികേത് വര്മ, ഇഷാന് കിഷന്, ഹെന്റിച്ച് ക്ലാസന്, നിതീഷ് കുമാര് റെഡ്ഡി, ഹര്ഷ് ദുബെ, കമിന്ദു മെന്ഡിസ്, ഹര്ഷല് പട്ടേല്, ബ്രൈഡന് കാര്സ്, പാറ്റ് കമ്മിന്സ്, ജയദേവ് ഉനദ്ഗട്ട്, ഇഷാന് മലിങ്ക, സീഷാന് അന്സാരി.
Content Highlights: IPL 2026 retention list out