തിരിച്ചെത്തി ഇതിഹാസം! റോയൽസ് ആരാധകർക്ക് സന്തോഷവാർത്ത

കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര തിരിച്ചെത്തുന്നു. ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് സംഗക്കാരയുടെ തിരിച്ചുവരവ്.

2021 മുതൽ ടീമിന്റെ ഡയറക്ടറായിരുന്ന സംഗക്കാര 2024 വരെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ദ്രാവിഡ് എത്തിയപ്പോൾ സ്ഥാനം ഒഴിയുകയായിരുന്നു.

ടീം വിടണമെന്ന് അറിയിച്ച നായകൻ സഞ്ജു സാംസണ് പകരം ആളെ കണ്ടെത്തുക എന്നതായിരിക്കും സംഗക്കാരക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്.

ഇത്രയും മോശം അവസ്ഥയിൽ നിന്നും റോയൽസിനെ തിരിച്ചുകൊണ്ടുവരാനായിരിക്കും സംഗക്കാരയുടെ ശ്രമങ്ങൾ.

🚨 KUMAR SANGAKKARA IS BACK 🚨- Sangakkara will back in the lead role in the Coaching staff of Rajasthan Royals for IPL 2026. [Espn Cricinfo] pic.twitter.com/HbyHsyHcHg

2021ലാണ് സംഗ പ്രധാന പരിശീലകനായി രാജസ്ഥാനൊപ്പം ചേരുന്നത്. 2022ലെ ഫൈനൽ പ്രവേശമടക്കം നാല് സീസണിൽ രണ്ട് തവണ സംഗയും ക്യാപ്റ്റൻ സഞ്ജു സാംസണും രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ചു.

Content Highlights- Kumar Sangkkara is Back as RR coach

To advertise here,contact us