ഇന്ത്യൻ ടെസ്റ്റ് ടീമിലെ അഭിവാജ്യ ഘടകമായിരുന്നു രണ്ട് വർഷം മുമ്പ് വരെ ചേതേശ്വർ പൂജാര. കഴിഞ്ഞ ദിവസം ക്രിക്കറ്റിനോട് വിടപറഞ്ഞ പൂജാര 2023ലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. വിരമിക്കലിന് ശേഷം താൻ ഏറ്റവും ഭയന്ന ബൗളർമാരെ കുറിച്ച് പറയുകയാണ് താരമിപ്പോൾ.
നാല് പേസ് ബൗളർമാരെയാണ് താ്ൻ ഏറ്റവും കൂടുതൽ ഭയന്നതെന്ന് പൂജാര വ്യക്തമാക്കുന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, മോർണെ മോർക്കൽ, ഇംഗ്ലണ്ട് ഇതിഹാസം ജയിംസ് ആൻഡേഴ്സൺ, ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് എന്നിവർക്കെതിരെ കളിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്ന് പൂജാര പറയുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ സ്ട്രഗിൾ ചെയ്ത പൂജാര 17 മത്സരത്തിൽ 30 ശരാശരിയിലാണ് ബാറ്റ് വീശിയത്. ഒരു സെഞ്ച്വറിയാണ് അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. ദക്ഷിണാഫ്രിക്കയിൽ 28.15 മാത്രമാണ് പൂജാരയുടെ ശരാശരി. സ്റ്റെയിനെതിരെ 30 ശരാശരിയിൽ ബാറ്റ് വീശിയ പൂജാര മോർക്കലിനെതിരെ വെറും 19 ശരാശരിയിലാണ് കളിച്ചത്.
ജയിംസ ആൻഡേഴ്സണെതിരെ 12 തവണ പുറത്തായ പൂജാരയുടെ ശരാശരി 21.80ആണ്. ഇംഗ്ലണ്ടിനെതിരെ 39.51 ശരാശരി അദ്ദേഹത്തിനുണ്ടെങ്കിലും അവരുടെ മണ്ണിൽ അത് 29 ആയി കുറയുന്നു. കമ്മിൻസിനെതിരെയും അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. എട്ട് തവണ കരിയറിൽ കമ്മിൻസിന് മുന്നിൽ വീണ പൂജാരയുടെ ശരാശരി വെറും 22.50ാണ്.
ഓസ്ട്രേലിയക്കെതിരെ 49 ശരാശരിയിൽ ബാറ്റ് ചെയ്ത് മികവ് കാട്ടാൻ പൂജാരക്ക് സാധിച്ചിട്ടുണ്ട്. അവരുടെ മണ്ണിൽ 47 ശരാശിയിൽ ബാറ്റ് വീശിയ പൂജാര 20118ൽ ഓസ്ട്രേലിയയിൽ വെച്ച് പരമ്പര സ്വന്തമാക്കിയപ്പോൾ പരമ്പരയുടെ താരമായി മാറിയിരുന്നു.
Content Highlights- Pujara Shares more Feared Bowlers