അവൻമാരുടെ തെറ്റല്ല! നിർഭാഗ്യം; സൂപ്പർതാരങ്ങളെ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിൽ അഗാർക്കർ

ഇത് സെലക്ടർമാരുടെയോ അതോ കളിക്കാരുടെയോ പ്രശ്‌നമല്ലെന്നാണ് അഗാർക്കർ പറയുന്നത്. ടീമിന്റെ ബാലൻസിന് വേണ്ടി ഇരുവരെയും ഒഴിവാക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു

ഏഷ്യാ കപ്പ് ടി-20ക്കുള്ള ഇന്ത്യൻ ടീമിനെ കുറച്ച് മുന്നെയായിരുന്നു പ്രഖ്യാപിച്ചത്. അപ്രതീക്ഷ മാറ്റങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും യുവ സൂപ്പർതാരം യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവരെ ഇന്ത്യ ഉൾപ്പെടുത്തിയില്ല. എന്നാൽ ഇരുവർക്കും സ്ഥാനമില്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ.

ഇത് സെലക്ടർമാരുടെയോ അതോ കളിക്കാരുടെയോ പ്രശ്‌നമല്ലെന്നാണ് അഗാർക്കർ പറയുന്നത്. ടീമിന്റെ ബാലൻസിന് വേണ്ടി ഇരുവരെയും ഒഴിവാക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.

'യശസ്വിയുടെ കാര്യമെടുത്താൽ ഇത് നിർഭാഗ്യകരമാണ്. കഴിഞ്ഞ കുറച്ച് കാലമായി അഭിഷേക് ശർമ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്, അവൻ ബൗളും ചെയ്യും. ഇതിൽ ഒരാൾക്ക് എന്തായാലും പുറത്തിരിക്കേണ്ടി വരും. നിർഭാഗ്യവശാൽ ജെയ്്‌സ്വാളിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരും.

ഇനി ശ്രേയസ് അയ്യരിന്റെ കാര്യമെടുത്താൽ അതും നിർഭാഗ്യം തന്നെയാണ്. അവന് പകരെ ആരെ മാറ്റും? ഇത് അവന്റെ പ്രശ്‌നം മൂലമല്ല, ഞങ്ങളുടെയും, ഇത് സ്‌ക്വാഡിൽ 15 പേരെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിന്റെ പ്രശ്‌നമാണ്. അവനും അവസരത്തിനായി കാത്തിരിക്കണം,' സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം അഗാർക്കർ പറഞ്ഞു.

Content Highlights- Agarkar response to exclusion of Iyer and Jaiswall from Asia Cup squad

To advertise here,contact us