ബുംറ വലംകയ്യൻ വസീം ആക്രമാണോ എന്ന് ചോദ്യം; മറുപടിയായി പാക് ഇതിഹാസത്തിന്റെ പാടി പുകഴ്ത്തൽ

വസീം അക്രവുമായി ആളുകള്‍ ബുംറയെ നിരന്തരം താരതമ്യം ചെയ്യാറുണ്ട്

ഇന്ത്യൻ പേസ് ബൗളിങ് ഇതിഹാസമായി മാറിയ താരമാണ ജസ്പ്രീത് ബുംറ. ബാറ്റർമാരെ ആരാധിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ബുംറ അദ്ദേഹത്തിന്റെ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മോഡേൺ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ബുംറ ഇന്ത്യൻ ടീമിന്റെ തന്നെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ്.

പാക് ഇതിഹാസ താരം വസീം അക്രമുമായി ബുംറയെ താരതമ്യം ചെയ്യാറുണ്ട്. ബുംറ അക്രമിനെപ്പോലെ മികച്ചതല്ലെ എന്ന് താൻ മറ്റൊരു പാക് ഇതിഹാസമായ വഖാർ യൂനിസിനോട് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ബുംറ അവരേക്കാളെല്ലാം മികച്ചതാണെന്നാണ് വഖാർ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ വഖാർ യൂനിസുമായി കാറിൽ സഞ്ചരിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നും ചോപ്ര പറയുന്നു.

'ഞാനും വഖാർ യൂനിസും ഒരു കാറിലായിരുന്നു. ക്രിക്കറ്റ് ലോകം ഒന്നാകെ വസീം ആക്രമിന്റെ ബൗളിങ് വേരിയേഷനുകളും കണ്ട്രോളുമെല്ലാം ക്രിക്കറ്റ് ലോകം ഒരുപാട് ബഹുമാനത്തോടെ കണ്ടതാണല്ലോ, ബുംറ അക്രമിന്റെ ഒരു വലം കയ്യൻ വെർഷനല്ലെ? എന്ന് ഞാൻ യൂനിസിനോട് ചോദിച്ചു. 'അല്ല അവൻ ഞങ്ങളെക്കാൾ ഭേദമാണ്, അവന്റെ പ്രായത്തിൽ ഞങ്ങൾക്ക് ഇത്രയും ചിന്തിക്കാനുള്ള കഴിവൊന്നുമില്ലായിരുന്നുയ അവന്റെ കഴിവ് മെച്ചപ്പെട്ടതാണ്. അവന്റെ തിങ്കിങ്ങും ഞങ്ങളേക്കാൾ മികച്ചതാണ്. ലോകം കണ്ടതിൽ ഏറ്റവും മികച്ചതാണ് അവൻ' എന്നായിരുന്നു വഖാർ മറുപടി നൽകിയത്,' ചോപ്ര പറഞ്ഞു.

കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ മൂന്ന് മത്സരത്തിലാണ് ബുംറ കളിച്ചത്. താരം കളത്തിലിറങ്ങിയ മത്സരത്തിൽ മൂന്ന് മത്സരത്തിൽ രണ്ടെണ്ണം ഇന്ത്യ തോറ്റപ്പോൾ ഒരെണ്ണം സമനില പിടിച്ചു.

Content Highlights- Waqar Younis Praises Jasprit Bumrah says he is the best

To advertise here,contact us