ലോർഡ്‌സ് വിജയത്തിലേക്ക് ഇന്ത്യയ്ക്ക് 135 റൺസ് ദൂരം; ഇംഗ്ലണ്ടിന് ആറാം വിക്കറ്റ്; അഞ്ചാം ദിനം കടുക്കും

ഇന്ത്യയ്ക്ക് 58 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്.

ലോർഡ്‌സിൽ അഞ്ചാം ദിനം കളി തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്ത്യൻ സമയം 3.30 ന് ആരംഭിക്കുന്ന അഞ്ചാം സെഷന് കാത്തിരിക്കാൻ ക്രിക്കറ്റ് ആരാധകർക്ക് ഒരുപാട് കാരണങ്ങളുണ്ട്.

ഒരു ദിനം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കെ 135 റൺസ് മാത്രമാണ്. 90 .2 എറിഞ്ഞുതീരാനിരിക്കെ ഇംഗ്ലണ്ടിന് ജയത്തിലേക്ക് വേണ്ടത് ആറ് വിക്കറ്റുകളും.

ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയെ എറിഞ്ഞിടുമെന്നാണ് ഇംഗ്ലണ്ടിന്റെ സഹപരിശീലകൻ മാർക്കസ് ട്രെസ്കോത്തിക് ഇന്നലെ പറഞ്ഞത്. മത്സരത്തിൽ ഇരുടീമുകളുടെയും താരങ്ങളുടെ അഗ്രഷനും വലിയ ആവേശമുണ്ടാക്കിയിരുന്നത് കൊണ്ട് തന്നെ ഇന്ന് തീ പാറുമെന്നുറപ്പാണ്.

അതേ സമയം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 193 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 58 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (6), ജയ്‌സ്വാൾ (0), കരുൺ നായർ (14 ), നൈറ്റ് വാച്ച് മാനായി എത്തിയ ആകാശ് ദീപ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ ഇംഗ്ലണ്ട് 192 റൺസിൽ കൂടാരം കയറിയിരുന്നു. വാഷിംഗ്‌ടൺ സുന്ദർ നാല് വിക്കറ്റും ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡിയും ആകാശ് ദീപും ഓരോ വിക്കറ്റ് നേടിയും ആക്രമണത്തിൽ പങ്കാളിയായി. ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും നിലയുറപ്പിക്കാനായില്ല.

40 റൺസ് നേടിയ ജോ റൂട്ട് ആണ് ടോപ് സ്‌കോറർ. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു.

Content Highlights:ndia 135 runs away from victory at Lord's; England lose sixth wicket; Day 5 to be tough

To advertise here,contact us