സീസൺ റൺവേട്ടയിൽ 500 കടന്ന് സായി സുദർശൻ; ആദ്യ അഞ്ചിൽ മൂന്ന് പേരും ​GT താരങ്ങൾ

ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലറാണ് റൺവേട്ടക്കാരിൽ മൂന്നാമൻ

ഐപിഎൽ സീസൺ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. ഇന്ന് നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 48 റൺസോടെ സായി ഐപിഎൽ സീസണിൽ 500 റൺസ് കടന്നു. 10 മത്സരങ്ങളിൽ നിന്നാണ് സായിയുടെ നേട്ടം. മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് രണ്ടാമൻ. സീസണിൽ‌ 11 മത്സരങ്ങൾ പിന്നിടുമ്പോൾ 475 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം.

​ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലറാണ് റൺവേട്ടക്കാരിൽ മൂന്നാമൻ. 10 മത്സരങ്ങളിൽ നിന്ന് 470 റൺസാണ് ജോസ് ബട്ലർ അടിച്ചെടുത്തത്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ 64 റൺസാണ് ജോസ് ബട്ലറുടെ സമ്പാദ്യം. ​ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ​ഗിൽ സീസൺ റൺവേട്ടക്കാരിൽ നാലാമതെത്തി. 10 മത്സരങ്ങളിൽ നിന്ന് 465 റൺസാണ് ​ഗിൽ നേടിയത്.

സൺറൈസേഴ്സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ 76 റൺസ് നേടാനും ​ഗില്ലിന് സാധിച്ചു.

റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 443 റൺസാണ് വിരാട് നേടിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്നായി 426 റൺസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ പട്ടികയിൽ ആറാം സ്ഥാനത്തുമുണ്ട്.

Content Highlights: Sai Sudarshan leads orange cap list with 500 plus runs

To advertise here,contact us