സ്‌ട്രോങ്ങാണ്; വെളളത്തിലിട്ടാല്‍ കുതിര്‍ന്ന് പോകില്ല; പേപ്പര്‍നോട്ടുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്

സാധാരണ പേപ്പര്‍ നോട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ത്താലും എളുപ്പത്തില്‍ അലിഞ്ഞുപോകില്ല. ഇതിന് പിന്നിലെ കാരണം

ഇന്ത്യയില്‍ ഉടന്‍ തന്നെ 10രൂപയുടെയും 20രൂപയുടെയും പ്ലാസ്റ്റിക് നോട്ടുകള്‍ ലഭ്യമായിത്തുടങ്ങും. റിസര്‍വ് ബാങ്ക് പോളിമര്‍ നോട്ടുകള്‍ അച്ചടിക്കാന്‍ തയ്യാറെടുക്കുകയാണ്. അങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പേപ്പര്‍ നോട്ടിനെ മറക്കാന്‍ പറ്റുമോ ? പേപ്പര്‍ നോട്ടുകള്‍ വെളളത്തില്‍ നനഞ്ഞാലും എളുപ്പത്തില്‍ അലിഞ്ഞുപോകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേപ്പര്‍ നോട്ടുകളുടെ നിര്‍മ്മാണത്തിലെ ചില പ്രത്യേകതകളൊക്കെയുണ്ട് അവ എന്തൊക്കെയാണെന്നറിയാം.

നോട്ട് ബുക്കുകളിലേയോ പത്രങ്ങളിലേയോ പേപ്പറില്‍നിന്ന് വ്യത്യസ്തമായി RBI പുറത്തിറക്കുന്ന നോട്ടുകള്‍ 100 ശതമാനം കോട്ടണ്‍ നാരുകള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.കോട്ടണ്‍ നാരുകള്‍ സ്വാഭാവികമായും കട്ടിയുള്ളതാണ്. വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയാലും അവ കേടാകില്ല. ഇത് നോട്ടുകള്‍ വര്‍ഷങ്ങളോളം ഈടുനില്‍ക്കാന്‍ സഹായിക്കുന്നു.

ബാങ്ക് നോട്ടിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ കോട്ടണ്‍ പേയ്പ്പറില്‍ ജെലാറ്റിന്‍, റെസിന്‍ എന്നിവയുടെ ഒരു പ്രത്യേക മിശ്രിതം പൂശാറുണ്ട്. ഈ സംരക്ഷണ പാളി നാരുകള്‍ തമ്മില്‍ ശക്തമായ അടുപ്പമുണ്ടാക്കുന്നു. ഈര്‍പ്പം,വിയര്‍പ്പ്, അഴുക്ക്, ആവര്‍ത്തിച്ചുള്ള മടക്കല്‍ വെള്ളവുമായുള്ള സമ്പര്‍ക്കം എന്നിവയാല്‍ നോട്ടുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഇതിലൂടെ തടയുന്നു.

കോട്ടണ്‍ നാരുകള്‍ വൃത്തിയാക്കി രാസപരമായി സംസ്‌കരിച്ചാണ് നിര്‍മ്മാണ പ്രക്രീയ ആരംഭിക്കുന്നത്. അങ്ങനെ ലഭിക്കുന്ന കട്ടിയുള്ള പള്‍പ്പ് വലിയ ഷീറ്റുകളില്‍ അമര്‍ത്തി പൂര്‍ണമായും ഉണങ്ങുന്നതിന് മുന്‍പ് വാട്ടര്‍മാര്‍ക്കുകള്‍ സെക്യൂരിറ്റി ത്രെഡുകള്‍ തുടങ്ങിയ സവിശേഷിതകള്‍ പേപ്പറില്‍ ഉള്‍പ്പെടുത്തുന്നു.

മഹാത്മാഗാന്ധി വാട്ടര്‍മാര്‍ക്ക്, RBI , ഭാരത് എന്നിവ ലിഖിതങ്ങളുള്ള മെറ്റാലിക് സെക്യൂരിറ്റി ത്രെഡുകള്‍, ഒപ്റ്റിക്കലി വേരിയബിള്‍ ഇങ്ക്, മൈക്രോ പ്രിന്റിംഗ് എന്നിവയുള്‍പ്പെടെ നിരവധി ബില്‍റ്റ് ഇന്‍ സുരക്ഷാ സവിശേഷതകള്‍ ഓരോ നോട്ടിനും ഉണ്ട്. ഈ നോട്ടുകള്‍ വ്യാജ നോട്ടുകളും യഥാര്‍ഥ നോട്ടുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എളുപ്പമാക്കുന്നു.

High-precision intaglio printing ഉപയോഗിച്ചാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. നോട്ടില്‍ തൊടുമ്പോള്‍ പോലും പ്രത്യേകത തോന്നുന്നത് അതുകൊണ്ടാണ്. ചില നോട്ടുകളില്‍ നിറംമാറുന്ന മഷിയും ഉപയോഗിക്കുന്നു. വ്യത്യസ്ത കോണുകളില്‍നിന്ന് നോക്കുമ്പോള്‍ ഇത് പച്ചയില്‍നിന്ന് നീലയായി മാറുന്നു.കാഴ്ച വൈകല്യമുള്ള ആളുകള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ നോട്ടുകളുടെ അരികുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വരകള്‍, ചിഹ്നങ്ങള്‍, ചില ആകൃതികള്‍ എന്നിവയെല്ലാം അച്ചടിച്ചിരിക്കുന്നു.

ഓരോ ബാങ്ക് നോട്ടിലും ഫ്‌ളൂറസെന്റ് മഷികൊണ്ട് അച്ചടിച്ച ഒരു യുണീക് സീരിയല്‍ നമ്പര്‍ ഉണ്ട്. ഈ സീരിയല്‍ നമ്പറുകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. ഇത് ബാങ്കുകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും കറന്‍സികളുടെ ആധികാരികത പരിശോധിക്കുന്നതിനും വ്യാജനോട്ടുകള്‍ കണ്ടെത്താനും സഹായകമാക്കുന്നു.

അച്ചടിച്ചതിന് ശേഷം കമ്പ്യൂട്ടര്‍ ഓപ്പറേറ്റഡ് മെഷീനുകള്‍ ഉപയോഗിച്ച് വലിയ ഷീറ്റുകളുടെ നോട്ടുകള്‍ പേഴ്‌സണല്‍ നോട്ടുകളായി മുറിച്ചെടുക്കുന്നു.

അച്ചടിയിലെ തെറ്റുകള്‍, സുരക്ഷയിലെ പിഴവുകള്‍, അലൈന്‍മെന്റ് പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ഓരോ നോട്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നു. എല്ലാ ഗുണനിലവാര പരിശോധനകളും പൂര്‍ത്തിയായ നോട്ടുകള്‍ മാത്രമേ ബണ്ടില്‍ ചെയ്യപ്പെടുകയുള്ളൂ. തുടര്‍ന്ന് അവ റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി ചെസ്റ്റുകളിലേക്ക് വിതരണത്തിനായി അയക്കുന്നു.

Content Highlights :Ordinary paper notes do not dissolve easily even when soaked in water. The reason behind this is

To advertise here,contact us