ഗുരുഗ്രാം സ്വദേശിയായ 29കാരൻ ടെക്കി റെഡ്ഢിറ്റിൽ തന്റെ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ക്രിസ്മസ് പുതുവത്സര അവധിക്കിടെ മാനേജറിന്റെ സന്ദേശങ്ങൾക്ക് മറുപടി കൊടുത്തില്ലെന്ന കാരണമാണ് സോഫ്റ്റ്വെയർ എൻജിനീയറുടെ ജോലി നഷ്ടപ്പെടുത്തിയത്.
അവധിദിനത്തിൽ യാത്രയിലായിരുന്നു യുവാവ്. മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത ഒരു മലയോര ഗ്രാമത്തിലേക്കായിരുന്നു യാത്ര. എന്നാൽ മാനേജ്മെന്റ് തന്നെ തെറ്റിദ്ധരിച്ചുവെന്നാണ് ടെക്കി പറയുന്നത്. മനപൂർവം ഇയാൾ ഫോൺ സ്വിച്ച് ഓഫാക്കി എന്നും ഇതിനാൽ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെന്നതുമാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. മാത്രമല്ല മുന്നറിയിപ്പൊന്നും കൂടാതെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും ഇയാൾ ആരോപിക്കുന്നു.
മാനേജറിന്റെ ഈഗോയാളാണ് ഇതിന് പിന്നിലെന്നാണ് യുവാവ് റെഡ്ഢിറ്റ് പോസ്റ്റിൽ പറയുന്നത്. തന്റെ എംപ്ലോയിമെന്റ് രേഖകളൊന്നും കമ്പനി ഇതുവരെ തിരിച്ച് തരാൻ തയ്യാറായിട്ടില്ലെന്ന വിഷമവും ഇയാൾ പോസ്റ്റിൽ പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു വരുമാനമാർഗവും ഇല്ലാത്ത തനിക്ക് ഒരു മെസേജിന് റിപ്ലൈ ചെയ്യാത്തതിന് ജോലി നഷ്ടപ്പെട്ടതാണ് ഏറെ വിഷമം ഉണ്ടാക്കിയതെന്ന് യുവാവ് പറയുന്നു. അവധിദിനമായതിനാൽ നഗരത്തിൽ നിന്നും മാറി മറ്റൊരിടത്ത് ആഘോഷിക്കാനാണ് താൻ പദ്ധതിയിട്ടത്. എന്നാൽ താൻ ഫോൺ ഓഫാക്കിയെന്നാണ് അവരുടെ ചിന്ത. അവരുടെ ഈഗോയാണ് ഈ സാഹചര്യം ഉണ്ടാക്കിയതെന്നും യുവാവ് വിഷമം പങ്കുവച്ച് പറയുന്നു.
എന്നാൽ നിലവിൽ എഐമാർക്കറ്റിലെ മത്സരം കടുത്തതോടെ ഒരു ജോലി ലഭിക്കാനും ഇപ്പോൾ ബുദ്ധിമുട്ടായ സാഹചര്യമാണെന്നും യുവാവ് റെഡ്ഢിറ്റിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റിലൂടെ യുവാവിനെ ആശ്വസിപ്പിക്കുന്നത്. നിങ്ങൾ മുമ്പ് തന്നെ അവരുടെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ടാവും, ഒരു കാരണം കിട്ടിയപ്പോൾ അത് ഉപയോഗിക്കുകയാണ് ഉണ്ടായതെന്നാണ് ഒരാളുടെ കമന്റ്, നിങ്ങൾ മാനേജരുടെ ഈഗോയെ വെല്ലുവിളിച്ചാൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് മറ്റ് ചിലരും പറയുന്നുണ്ട്.
Content Highlights: A tech professional has reportedly lost his job after failing to reply to a message from his manager during the Christmas and New Year holidays. The incident has sparked discussions