ഇതെന്താ സ്വർണം പൂശിയതോ? 69,000 രൂപയുടെ സേഫ്റ്റി പിൻ! ഇത് ഇന്ത്യയിൽ ഫ്രീയാ; പ്രാഡയെ പൊരിച്ച് നെറ്റിസൺസ്‌

ഇതേ പിൻ ഉത്സവത്തിന് അഞ്ച് രൂപയ്ക്ക് ലഭിക്കുമെന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു

ഇതെന്താ സ്വർണം പൂശിയതോ? 69,000 രൂപയുടെ സേഫ്റ്റി പിൻ! ഇത് ഇന്ത്യയിൽ ഫ്രീയാ; പ്രാഡയെ പൊരിച്ച് നെറ്റിസൺസ്‌
dot image

ആഡംബര ബ്രാന്‍ഡുകളിലെ പല ഉല്‍പ്പന്നങ്ങളുടെയും വില കണ്ട് നമ്മള്‍ പലപ്പോഴും കണ്ണുത്തള്ളാറുണ്ടല്ലേ? അത്തരത്തില്‍ ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ പ്രാഡ പുറത്തിറക്കിയ ഒരു സേഫ്റ്റി പിന്നിന്റെ വില കേട്ട് ഇന്റര്‍നെറ്റാകെ അമ്പരന്നിരിക്കുകയാണ്. സാധാരണ കടകളില്‍ വെറും 5 മുതല്‍ 10 രൂപയ്ക്ക് ഇടയ്ക്ക് മാത്രം വില വരുന്ന സേഫ്റ്റി പിന്നിന്റെ ഗണത്തില്‍പ്പെട്ട ബ്രൂച്ചിൻ്റെ പ്രാഡയിലെ വില 69,000 രൂപയാണ്.

'ക്രോഷെ സേഫ്റ്റി പിന്‍ ബ്രൂച്ച്' എന്ന പേരില്‍ വില്‍പ്പന്നയ്ക്ക് വെച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത പിന്നുകളാണ് സൈറ്റില്‍ കാണാന്‍ സാധിക്കുന്നത്. ബ്രാസും കോട്ടണും ഉപയോഗിച്ചാണ് പിന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഏകദേശം 3.15 ഇഞ്ച് നീളമാണ് ഇതിനുള്ളതെന്നും ബ്രാന്‍ഡ് അവകാശപ്പെടുന്നു. ഇവയ്ക്ക് 775 ഡോളറാണ് സൈറ്റില്‍ വില നല്‍കിയിരിക്കുന്നത്.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ ബ്രൂച്ച് സേഫ്റ്റി പിന്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചു. ഇത് ഉത്സവത്തിന് അഞ്ച് രൂപയ്ക്ക് ലഭിക്കുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന് മനസിലാകുന്നില്ലായെന്ന് മറ്റൊരാള്‍ തമാശയായി കമൻ്റ് ഇട്ടു. 'ഇതിന് 69,000 രൂപയൊന്നും വേണ്ട, ഇന്ത്യയില്‍ ഇത് ഫ്രീയാണ്' മറ്റൊരാള്‍ പരിഹസിച്ചു.

മുന്‍പ് മഹാരാഷട്രയുടെ പരമ്പരാഗാത ചെരുപ്പുകളായ കോല്ഹാപൂരി ചപ്പലുകള്‍ വമ്പന്‍ വിലയില്‍ വിപണിയിലെത്തിച്ചതും പ്രാഡ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 1.2 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില വന്നത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ കരകൗശല ഡിസൈന്‍ പകര്‍ത്തിയെന്ന പേരില്‍ പ്രാഡയ്‌ക്കെതിരെ് ബോംബെ ഹൈക്കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlights- 'A safety pin worth Rs 69,000? It's free in India' Netizens slam brand Prada

dot image
To advertise here,contact us
dot image