'യുപിഎസ്‌സി പഠിക്കാന്‍ പോയി, എന്റെ 20 കള്‍ എനിക്ക് നഷ്ടമായി,' വീഡിയോയുമായി യുവതി

സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ നിങ്ങള്‍ സ്വയം മറക്കരുതെന്നും മാനസികാരോഗ്യം കൈവിടരുതെന്നും യുവതി വീഡിയോയില്‍ പറയുന്നു

'യുപിഎസ്‌സി പഠിക്കാന്‍ പോയി, എന്റെ 20 കള്‍ എനിക്ക് നഷ്ടമായി,' വീഡിയോയുമായി യുവതി
dot image

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളില്‍ ഒന്നാണ് യുപിഎസ്‌സി. പലര്‍ക്കും ഇത് നേടിയെടുക്കാന്‍ വര്‍ഷങ്ങളോളം നീണ്ട പ്രയത്‌നം വേണ്ടി വന്നേക്കാം. അത്തരത്തില്‍ വര്‍ഷങ്ങളായി യുപിഎസിസിക്കായി തയ്യാറെടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ നിങ്ങള്‍ സ്വയം മറക്കരുതെന്നും മാനസികാരോഗ്യം കൈവിടരുതെന്നും യുവതി വീഡിയോയില്‍ പറയുന്നു.

യുവതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

യുപിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ താന്‍ മുഴുകിയിരുന്നുവെന്നും ഇതിനിടയില്‍ സ്വയം നഷ്ടമായത് പോലും അറിഞ്ഞില്ലായെന്നും യുവതി വീഡിയോയില്‍ പറയുന്നു.

upsc aspirant

'യുപിഎസ്‌സി നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുമെന്ന് അവര്‍ പറയുന്നു. ഞാന്‍ എന്റെ 20 കള്‍ അതിനായി മാറ്റിവച്ചു. പല പരിപാടികളില്‍ നിന്നും അകന്നു നിന്നു. ഒടുവില്‍ എല്ലാം അവസാനിച്ചപ്പോള്‍ ഞാനാരാണെന്ന് തന്നെ മറന്നു പോയി. ഇപ്പോള്‍ ഞാന്‍ ഒരു ശൂന്യമായ റെസ്യൂമെയിലേക്ക് നോക്കി നില്‍ക്കുകയാണ്. എന്താണ് ഞാന്‍ അവിടെ എഴുതേണ്ടതെന്ന് എനിക്ക് അറിയില്ല.

പരാജയത്തെക്കുറിച്ച് നന്നായി അറിയാവുന്ന ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് മാത്രം അറിയാവുന്ന ഒരാളായി ഞാന്‍ മാറി. നിങ്ങളുടെ സ്വപ്‌നത്തിന് പിന്നാലെ ഓടി നിങ്ങള്‍ നിങ്ങളെ തന്നെ നഷ്ടപ്പെടുത്തരുത്. എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. മറ്റെന്തിനേക്കാളും മുകളില്‍ മാനസികാരോഗ്യം ശ്രദ്ധിക്കുക' വീഡിയോയില്‍ പറയുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന നിരവധി പേര്‍ കമന്റില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു.

'നാല് ശ്രമങ്ങള്‍ പരാജയപ്പെട്ടു യുപിഎസ്‌സി എന്നെ മാറ്റിമറിച്ചു. അത് എന്റെ ഹോബികളെയും, എന്റെ ശരീരത്തെയും, എന്റെ മനസ്സിനെയും തളര്‍ത്തി.' ഒരാള്‍ പറഞ്ഞു. 'ഇവിടെയും അങ്ങനെ തന്നെ. ഉള്ളില്‍ ഇപ്പോഴും ഒരു പ്രതീക്ഷയുണ്ട്, ഒരു ദിവസം വരും, എല്ലാം മാറുമെന്ന് പ്രതീക്ഷിക്കുന്നു'വെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

Content Highlights- 'I went to study for UPSC, I missed my 20s,' says young woman in video

dot image
To advertise here,contact us
dot image