ഇന്ത്യൻ സംസ്കാരത്തിൽ വലിയ പ്രാധാന്യമാണ് സ്വർണം, വെള്ളി ആഭരണങ്ങൾക്കുള്ളത്. ആഘോഷങ്ങളാവട്ടെ, വിവാഹമാവട്ടെ പരമ്പരാഗതമായി നിറയെ ആഭരണങ്ങളണിഞ്ഞ് അണിഞ്ഞൊരുങ്ങുക സ്ഥിരം രീതിയാണ്. സമ്പത്ത്, ഭാഗ്യം, ബഹുമാനം എന്നിവയുടെയെല്ലാം പ്രതീകമായാണ് ഈ ആഭരണങ്ങളെ കണക്കാക്കുന്നത്.
ഏതെങ്കിലും ജൂവലറിയിൽ പോയാൽ നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്, ആഭരണങ്ങൾ അവർ പൊതിഞ്ഞ് തരുന്നത് പിങ്ക് കളർ പേപ്പറിലായിക്കും. നെക്ലേസ്, വളകൾ, മോതിരം, പാദസരം എന്നിവയെല്ലാം പിങ്ക് പേപ്പറിൽ പൊതിഞ്ഞാണ് നൽകുന്നത്.
എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കുമെങ്കിലും എന്താണ് ഇങ്ങനൊരു രീതിയെന്ന് ഇതുവരെയും മനസിലാക്കിയിട്ടുണ്ടാവില്ല. ചിലർ ഇത് മതപരമായ വിശ്വാസവുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നുണ്ട്. ചിലർ പറയുന്നത് പിങ്ക് നിറം ദൈവങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ്. എന്നാൽ ഇതിന് വിശ്വാസമായി യാതൊരുവിധ ബന്ധവുമില്ലെന്നതാണ് യാഥാർത്ഥ്യം.
മഹാരാഷ്ട്രയിലെ പ്രമുഖ സ്വർണ വ്യാപാരിയായ ധീരജ് ഭായ് ഈ പിങ്ക് പേപ്പറിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിന്റെ പിന്നിൽ ഒരു ബിസിനസ് ടാക്റ്റിക്സാണ് ഉള്ളത്. അതായത് പിങ്ക് നിറത്തിലുള്ള പേപ്പറിൽ സ്വർണമോ വെള്ളിയോ വയ്ക്കുമ്പോൾ അതിന്റെ ശോഭ വർധിച്ചതായി തോന്നും. ഇത് കാണുന്നവരുടെ കണ്ണിലൊരു ആകർഷണീയത ഉണ്ടാക്കും.
ഈ ഒരു മേന്മ മറ്റ് കളറുകളിൽ ഈ ആഭരണങ്ങൾ പൊതിഞ്ഞ് നൽകിയാൽ ലഭിക്കില്ല. സ്വർണത്തിന്റെ ആ മഞ്ഞ നിറമൊക്കെ ജ്വലിച്ച് നിൽക്കുന്ന ഒരു ഫീലാകും അത് വാങ്ങുന്ന ആളിന് ലഭിക്കുക. മികച്ച ഗുണനിലവാരമുള്ള വിലകൂടിയ ആഭരണങ്ങൾ വാങ്ങാൻ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കുമത്രേ. Content Highlights: why jewellery shops wraps ornaments in pink paper?