ജീവനുള്ള എട്ട് തവളകളെ വിഴുങ്ങി ചൈനക്കാരിയായ വൃദ്ധ! പിന്നീട് സംഭവിച്ചത്!

ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാത്ത ഒരു കാര്യത്തില്‍ അവര്‍ അന്ധമായി വിശ്വസിച്ചതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ഡോക്ടര്‍മാരും പറയുന്നു

കലശലായ നടുവേദന കൊണ്ട് പൊറുതിമുട്ടി ഒടുവില്‍ നാടോടി വൈദ്യം പരീക്ഷിച്ച് വെട്ടിലായിരിക്കുകയാണ് 85കാരിയായ ചൈന സ്വദേശി. ഹെര്‍ണിയേറ്റഡ് ഡിസ്‌ക് എന്ന അവസ്ഥമൂലം ഉണ്ടായ നടുവേദനയില്‍ ബുദ്ധിമുട്ടി ജീവിക്കുകയായിരുന്നു സാങ് എന്ന വൃദ്ധ. വേദന ശമിക്കുമെന്ന വിശ്വാസത്തില്‍ നാടോടി വൈദ്യത്തില്‍ നിര്‍ദേശിച്ച പോലെ എട്ടോളം കുഞ്ഞു തവളകളെ ജീവനോട് ഇവര്‍ വിഴുങ്ങി. എന്നാല്‍ ഇതിന് പിന്നാലെ കലശലായ വയറുവേദന അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പറയുന്നു.

സിന്‍ജിയാങ് പ്രവിശ്യയിലെ ഹാങ്‌സോവുവിലാണ് സംഭവം നടന്നത്. എട്ടോളം തവളകളെ വിഴുങ്ങിയ തന്റെ അമ്മയ്ക്ക് ഇപ്പോള്‍ വയറുവേദന കാരണം നടക്കാന്‍ കഴിയുന്നില്ലെന്നാണ് ഇവരുടെ മകന്‍ പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘകാലമായ നടുവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ ആരുടെയോ ഉപദേശം കേട്ട സാങ് കുടുംബത്തിലുള്ളവരോട് എവിടെ നിന്നെങ്കിലും തവളകളെ പിടിച്ചുകൊണ്ട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാത്ത ഒരു കാര്യത്തില്‍ അവര്‍ അന്ധമായി വിശ്വസിച്ചതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ഡോക്ടര്‍മാരും പറയുന്നു.

തവളകളെ കഴിച്ചതിന് പിന്നാലെ അവയിലുണ്ടായിരുന്ന പാരസൈറ്റായ സ്പാര്‍ഗാനത്തില്‍ നിന്നുള്ള അണുബാധ വൃദ്ധയുടെ ദഹനവ്യവസ്ഥയെ തകര്‍ത്തു. ഇതോടെ അവര്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയായി. അണുബാധയ്ക്ക് പുറമേ രക്തസംബന്ധമായ മറ്റ് പ്രശ്‌നങ്ങളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട സാങ് നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്.Content Highlights: 82 year old woman ate eight live frogs to get rid of back pain ended up in hospital

To advertise here,contact us