ക്ഷമ വേണം സമയമെടുക്കും; ഈ വര്‍ഷം സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുമെന്ന് വിദഗ്ധര്‍

സ്വര്‍ണവിലയില്‍ ഈ വര്‍ഷം ഉണ്ടാകാന്‍ പോകുന്ന വിലവ്യത്യാസം ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ്ണവില വലിയ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞദിവസത്തെ വിപണി വില 72,840 രൂപയായിരുന്നു. പവന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു ഗ്രാമിന് 9,105 രൂപയാണ് വില. ഇക്കഴിഞ്ഞ നാല് ദിവസംകൊണ്ട് 1,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്.

ജൂണ്‍ മാസം അവസാനം 71320 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് സ്വര്‍ണവിലയില്‍ വീണ്ടും കയറ്റം ഉണ്ടായത്. വിലയുടെ കാര്യത്തില്‍ അടുത്തത് എന്താണ് സംഭവിക്കുക എന്നത് പ്രവചനാതീതമാണ്. സാധാരണക്കാര്‍ മാത്രമല്ല വലിയ വലിയ സ്ഥാപനങ്ങള്‍ക്ക് പോലും ഇക്കാര്യത്തില്‍ വലിയ ആശങ്കയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണവിലയില്‍ ഏകദേശം 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ വില വര്‍ധനവ് ഇങ്ങനെതന്നെ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ സാധ്യത കുറവാണെന്നാണ് നിരവധി സാമ്പത്തിക വിദഗ്ധരും ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. വിലയിടിവിനുള്ള സാധ്യതകള്‍ വര്‍ധിച്ചുവരുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സിറ്റി, മോട്ടിലാല്‍ ഒസ്വാള്‍, ഫിച്ച് റേറ്റിംഗ്‌സിന്റെ ഗവേഷണ വിഭാഗമായ ബിഎംഐ എന്നിവര്‍ സ്വര്‍ണ്ണത്തിന്റെ വില വര്‍ധനവ് അവസാനിച്ചേക്കാമെന്ന് സൂചന നല്‍കുന്നുണ്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മാറുന്നതോടെ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ ആകര്‍ഷണം കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. 2025-2029 കാലയളവില്‍ സ്വര്‍ണവില ശരാശരി 2720 ഡോളര്‍ ആയിരിക്കും എന്നാണ് പ്രവചനം.

Content Highlights :Experts predict a decline in gold prices this year. Here's how the price of gold will fluctuate this year

To advertise here,contact us