ഇന്നലെ ഉച്ചകഴിഞ്ഞും ഇന്ന് രാവിലെയുമായി സ്വര്‍ണവിലയില്‍ ഉണ്ടായ കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആശ്വാസമാണ്. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും വില കുറയുന്നത് വിപണിയില്‍ ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. സാധാരണ ഗതിയില്‍ ഇത്തരം അവസരങ്ങളില്‍ സ്വര്‍ണവില കൂടുകയാണ് ചെയ്യാറ്. എന്നാല്‍ വിലകുറയുന്നത് പണപ്പെരുപ്പം ഉയരാനുള്ള സാഹചര്യത്തിന് വഴിതെളിച്ചേക്കാം. വരാനിരിക്കുന്ന പണപ്പെരുപ്പ ഡാറ്റയില്‍നിന്നും ആഗോള സാമ്പത്തിക സംഭവത്തില്നിന്നുമുളള വ്യക്തമായ സൂചനകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വര്‍ണവില അടുത്ത കാലത്തായി ഒരു പരിധിയില്‍ത്തന്നെ തുടരുമെന്ന് വിപണിവിദഗ്ധര്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 1,18,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,870 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. ഇന്ന് 12,275 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില. പവന് 98200 രൂപയും. വെള്ളിവിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ വില കൂടുകയും ഉച്ച കഴിഞ്ഞ് കുറയുകയും ചെയ്തിരുന്നു. ഡോളറിന്റെ മൂല്യം കൂടുന്നതാണ് വില കുറയാനുള്ള കാരണം.
Content Highlights: Gold prices in the state fell today. The price has been seen decreasing since yesterday afternoon and this morning. The reason for the decrease in price is the increasing value of the dollar.