പൊന്നുവില കുതിക്കുന്നു; ഇനിയങ്ങോട്ട് വിലക്കയറ്റത്തിന്റെ നാളുകളോ?

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇങ്ങനെ പോയാല്‍ ഈ വര്‍ഷംതന്നെ ഒന്നരലക്ഷത്തിലെത്തിയേക്കാം

1 min read|24 Feb 2026, 10:32 am

ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ ആശങ്കയുയര്‍ത്തുകയാണ് സ്വര്‍ണവിലയില്‍ ഈ ദിവസങ്ങളിലുണ്ടാകുന്ന വിലക്കയറ്റം. ഫെബ്രുവരി രണ്ടാമത്തെ ആഴ്ച 1.7ലക്ഷം വരെ കുറഞ്ഞ വിലയാണ് രണ്ട് ആഴ്ചകൊണ്ട് പതിനൊന്നായിരത്തിലധികം വര്‍ധിച്ച് 1.18 ലക്ഷത്തിലെത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അധികം വൈകാതെ 1,20,000 കടക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്ന് ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,18,640 രൂപയാണ് . ഗ്രാമിന് 14,830 രൂപയും. പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയും പവന് 97,480 രൂപയുമാണ് വില. ഇന്നലത്തേതിനെ അപേക്ഷിച്ച് ഗ്രാമിന് 140 രൂപയും പവന് 920 രൂപയും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും വര്‍ധിച്ച് ഈ മാസത്തിലെ ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞാണ് നില്‍ക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 300 രൂപയും 10 ഗ്രാമിന് 3,000 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ്. ആഗോളവിപണിയില്‍ സ്വര്‍ണവില കാര്യമായി വര്‍ധിച്ചിട്ടില്ല. 5176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസവും ഇതേ വില തന്നെയായിരുന്നു. ക്രൂഡ് ഓയിലിന്റെ വിലയിലും നേരിയ വ്യത്യാസമുണ്ട്. ഡോളര്‍ സൂചിക 97.85 എന്ന നിരക്കില്‍ അല്‍പ്പം മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760ഫെബ്രുവരി 2 - 1,11,120ഫെബ്രുവരി 3 - 1,12,880ഫെബ്രുവരി 4 - 1,16,920ഫെബ്രുവരി 5 - 112,920ഫെബ്രുവരി 6 - 1,11,720ഫെബ്രുവരി 7 - 1,14,840ഫെബ്രുവരി 9 - 1,15,800ഫെബ്രുവരി 10 - 1,16,440ഫെബ്രുവരി 11 - 1,17,040ഫെബ്രുവരി 12 - 1,16,160ഫെബ്രുവരി 13 - 1,13,760ഫെബ്രുവരി 14 - 1,15,680ഫെബ്രുവരി 15 - 1,15,680ഫെബ്രുവരി 16 - 1,14,720ഫെബ്രുവരി 17 - 1,13,600ഫെബ്രുവരി 18 - 1,13,600ഫെബ്രുവരി 19 - 1,15,320ഫെബ്രുവരി 20 - 1,15,400ഫെബ്രുവരി 21 - 1,16,800ഫെബ്രുവരി 22 - 1,17,520

സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. പണിക്കൂലി അടക്കം നല്‍കി ആഭരണം വാങ്ങണമെങ്കില്‍ ഒന്നരലക്ഷത്തിനടുത്ത് ചെലവാകും. എന്നാല്‍ വിലയില്‍ ഇപ്പോള്‍ ഉണ്ടാകുന്ന ചെറിയ കുറവുകളെ വലിയ ആശ്വാസമായി എടുക്കേണ്ടതില്ല എന്നും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വാങ്ങി വയ്ക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. കാരണം ഈ വര്‍ഷം തന്നെ സ്വര്‍ണവില ഒന്നര ലക്ഷത്തില്‍ എത്തിയേക്കാം.

Content Highlights :Gold prices in the state increase significantly today, February 24th

To advertise here,contact us