ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ രണ്ട് വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇതോടെ ചൊവാഴ്ച വരെ ബാങ്കുകൾ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചത്.
ജനുവരി 22 വ്യാഴാഴ്ച നടന്ന യോഗത്തിൽ തീരുമാനമുണ്ടായില്ല . ഇതോടെ വെള്ളിയാഴ്ച വീണ്ടും യോഗം ചേർന്നു. എന്നാൽ, തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് ധനമന്ത്രാലയം സ്വീകരിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുന്നത് ഇടപാടുകാരെയും ബാങ്കിംഗ് പ്രവർത്തനങ്ങളെയും ബാധിക്കാതിരിക്കാനാണ് സർക്കാർ ഉടനടി വിഷയത്തിൽ തീരുമാനം എടുക്കാത്തത് എന്നാണ് സൂചന.
രാജ്യത്തെ വിവിധ നഗരങ്ങളിൽ ബാങ്കുകൾ രാവിലെ 9.30 നും വൈകുന്നേരം 5.30 നും ഇടയിലാണ് പ്രവർത്തിക്കുന്നത്. ബാങ്കുകൾക്ക് അവധി നൽകുന്ന സാഹചര്യത്തിൽ, പ്രവർത്തന സമയങ്ങളിൽ മാറ്റം വരാനിടയുണ്ട്. വാരാന്ത്യത്തിലെ അവധി ദിനങ്ങൾക്ക് പുറമെ ബാങ്കുകൾ പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കില്ല.
2026 ലെ ബാങ്ക് അവധി ദിനങ്ങൾ
14-02-2026 ശനിയാഴ്ച Second Saturday28-02-2026 ശനിയാഴ്ച Fourth Saturday
03-03-2026 ചൊവ്വാഴ്ച Holi14-03-2026 ശനിയാഴ്ച Second Saturday21-03-2026 ശനിയാഴ്ച Idul Fitr27-03-2026 വെള്ളിയാഴ്ച Ram Navami28-03-2026 ശനിയാഴ്ച Fourth Saturday
03-04-2026 വെള്ളിയാഴ്ച Good Friday11-04-2026 ശനിയാഴ്ച Second Saturday25-04-2026 ശനിയാഴ്ച Fourth Saturday
01-05-2026 വെള്ളിയാഴ്ച Buddha Purnima09-05-2026 ശനിയാഴ്ച Second Saturday23-05-2026 ശനിയാഴ്ച Fourth Saturday27-05-2026 ബുധനാഴ്ച Bakrid / Eid al-Adha
13-06-2026 ശനിയാഴ്ച Second Saturday26-06-2026 വെള്ളിയാഴ്ച Muharram27-06-2026 ശനിയാഴ്ച Fourth Saturday
11-07-2026 ശനിയാഴ്ച Second Saturday25-07-2026 ശനിയാഴ്ച Fourth Saturday
08-08-2026 ശനിയാഴ്ച Second Saturday15-08-2026 ശനിയാഴ്ച Independence Day22-08-2026 ശനിയാഴ്ച Fourth Saturday
04-09-2026 വെള്ളിയാഴ്ച Janmashtami12-09-2026 ശനിയാഴ്ച Second Saturday26-09-2026 ശനിയാഴ്ച Fourth Saturday
02-10-2026 വെള്ളിയാഴ്ച Gandhi Jayanti10-10-2026 ശനിയാഴ്ച Second Saturday21-10-2026 ബുധനാഴ്ച Vijaya Dashami24-10-2026 ശനിയാഴ്ച Fourth Saturday
08-11-2026 ഞായറാഴ്ച Diwali14-11-2026 ശനിയാഴ്ച Second Saturday24-11-2026 ചൊവ്വാഴ്ച Guru Nanak Jayanti28-11-2026 ശനിയാഴ്ച Fourth Saturday
12-12-2026 ശനിയാഴ്ച Second Saturday25-12-2026 വെള്ളിയാഴ്ച Christmas Day26-12-2026 ശനിയാഴ്ച Fourth Saturday
Content Highlights :റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇതോടെ ചൊവാഴ്ച വരെ ബാങ്കുകൾ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ സംഘടന തീരുമാനിച്ചത്.