കേരളത്തിലെ സ്വര്ണവില റെക്കോഡ് കുതിപ്പില് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില വര്ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്നലെ രാവിലെയും ഉച്ച കഴിഞ്ഞുമായി രണ്ട് തവണയാണ് വില വര്ധിച്ചത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്, വ്യാപാര അനിശ്ചിതത്വങ്ങള്, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്, യുഎസ് ഡോളറിന്റെ മൂല്യത്തകര്ച്ച, ഗോള്ഡ് ഇടിഎഫുകളിലെ റെക്കോര്ഡ് നിക്ഷേപം, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, പണപ്പെരുപ്പ ഭീതി, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവയാണ് ആഗോള തലത്തില് സ്വര്ണത്തിന്റെ വില കുതിക്കാന് കാരണമായത്. ഇത് തന്നെയാണ് കേരളത്തിലെ സ്വര്ണ വിലയേയും സ്വാധീനിക്കുന്നത്.
22 കാരറ്റ് സ്വര്ണം ഗ്രാമിന് 13500 രൂപയാണ് ഇന്നത്തെ വില. 95 രൂപയാണ് ഗ്രാമിന് വര്ധിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 13,405 രൂപയായിരുന്നു. 22 കാരറ്റ് സ്വര്ണം പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 1,07,240 രൂപയാണ് ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന വില. 760 രൂപയാണ് 1 പവന് 22 കാരറ്റിന് ഇന്ന് വര്ധിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വര്ണവിലയിലും വര്ധനവുണ്ട്. 1 ഗ്രാം 18 കാരറ്റ് സ്വര്ണത്തിന് 11175 രൂപയാണ് ഇന്നത്തെ വില. പവന് 89,400 രൂപയും. സ്വര്ണവിലയുടെ വര്ധനവ് പോലെതന്നെ വെള്ളിയുടെ വിലയിലും മുന്നേറ്റമാണ് ഈ മാസം കാണുന്നത്. ഒരു ഗ്രാം വെളളിക്ക് 315 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 2,520 രൂപയും.
ജനുവരി 122 കാരറ്റ് ഗ്രാം വില 12,38022 കാരറ്റ് പവന് വില 99,040 രൂപ18 കാരറ്റ് ഗ്രാം വില - 10,12918 പവന് വില - 81,032 രൂപ
ജനുവരി 222 കാരറ്റ് ഗ്രാം വില 12,48522 കാരറ്റ് പവന് വില 99,880 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന് വില - 82,120 രൂപ
ജനുവരി 322 കാരറ്റ് ഗ്രാം വില 12,45022 കാരറ്റ് പവന് വില 99,600 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന് വില - 81,880 രൂപ
ജനുവരി 522 കാരറ്റ് ഗ്രാം വില 12,67022 കാരറ്റ് പവന് വില 1,01,360 രൂപ18 കാരറ്റ് ഗ്രാം വില - 10520 രൂപ18 പവന് വില - 84,160 രൂപ
ജനുവരി 622 കാരറ്റ് ഗ്രാം വില 12,675 രൂപ22 കാരറ്റ് പവന് വില 101,400 രൂപ18 കാരറ്റ് ഗ്രാം വില - 10525 രൂപ18 പവന് വില - 84,200 രൂപ
ജനുവരി 722 കാരറ്റ് ഗ്രാം വില 12,67522 കാരറ്റ് പവന് വില 1,01,40018 കാരറ്റ് ഗ്രാം വില 10,42018 പവന് വില 83,360ജനുവരി 8
22 കാരറ്റ് ഗ്രാം വില 1265022 കാരറ്റ് പവന് വില 1,01,20018 കാരറ്റ് ഗ്രാം വില 10,40018 പവന് വില 83,200
ജനുവരി 922 കാരറ്റ് ഗ്രാം വില 12,77022 കാരറ്റ് പവന് വില 1,02,16018 കാരറ്റ് ഗ്രാം വില 10,50018 പവന് വില 84,000
ജനുവരി 1022 കാരറ്റ് ഗ്രാം വില 12,87522 കാരറ്റ് പവന് വില 1,03,00018 കാരറ്റ് ഗ്രാം വില 10,58518 പവന് വില 84,680
ജനുവരി 1222 കാരറ്റ് ഗ്രാം വില 13,03022 കാരറ്റ് പവന് വില 1,04,24018 കാരറ്റ് ഗ്രാം വില 10,66118 പവന് വില 85,288
ജനുവരി 13രാവിലെ22 കാരറ്റ് ഗ്രാം വില 13,06522 കാരറ്റ് പവന് വില 104,49018 കാരറ്റ് ഗ്രാം വില 10,69018 പവന് വില 85,520ഉച്ചയ്ക്ക് ശേഷം22 കാരറ്റ് ഗ്രാം വില 13,20022 കാരറ്റ് പവന് വില 1,05,60018 കാരറ്റ് ഗ്രാം വില 10,85018 പവന് വില 86,800
ജനുവരി 15രാവിലെ22 കാരറ്റ് ഗ്രാം വില 13,12522 കാരറ്റ് പവന് വില 1,05,00018 കാരറ്റ് ഗ്രാം വില 85,91218 പവന് വില 687,296ഉച്ച കഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 13,16522 കാരറ്റ് പവന് വില 1,05,32018 കാരറ്റ് ഗ്രാം വില 10,82018 പവന് വില 86,560
ജനുവരി 1622 കാരറ്റ് ഗ്രാം വില 1314522 കാരറ്റ് പവന് വില 105,16018 കാരറ്റ് ഗ്രാം വില 1089518 പവന് വില 87,160
ജനുവരി 1722 കാരറ്റ് ഗ്രാം വില 1318022 കാരറ്റ് പവന് വില 105,44018 കാരറ്റ് ഗ്രാം വില 1083518 പവന് വില 86,680
ജനുവരി 19രാവിലെ22 കാരറ്റ് ഗ്രാം വില 13,33522 കാരറ്റ് പവന് വില 1,06,84018 കാരറ്റ് ഗ്രാം വില 10,97518 പവന് വില 87, 800ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 13,40522 കാരറ്റ് പവന് വില 1,07,24018 കാരറ്റ് ഗ്രാം വില 11,02018 പവന് വില 88160
Content Highlights :Gold prices are increasing in Kerala. Those who come to buy gold are worried.