1000 രൂപ നിക്ഷേപിച്ചാല്‍ 5വര്‍ഷം കഴിഞ്ഞ് എത്ര നേടാം? പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെക്കുറിച്ച് അറിയ

നിക്ഷേപകര്‍ക്ക് പലിശയിലൂടെ മാത്രം വലിയൊരു തുക സമ്പാദിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നു

പൂര്‍ണ സുരക്ഷയുളളതും സ്ഥിരവരുമാനം വാഗ്ദ്ധാനം ചെയ്യുന്നതുമായ പദ്ധതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് ടൈം ഡപ്പോസിറ്റ് സ്‌കീം നിങ്ങള്‍ക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. ഇതിലൂടെ നിക്ഷേപകര്‍ക്ക് പലിശയിലൂടെ മാത്രം വലിയൊരു തുക സമ്പാദിക്കാന്‍ അവസരം ലഭിക്കുന്നു.

നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും പലിശ നേടുകയുമാണ് ഇവിടെ ചെയ്യുന്നത്.പൂര്‍ണഗ്യാരണ്ടിയാണ് ഈ സ്‌കീം വാഗ്ധാനം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ പന്തുണയുള്ളതിനാല്‍ പണം നഷ്ടപ്പെടുമോ എന്ന പേടിയും വേണ്ട. നിക്ഷേപകര്‍ക്ക് 1,2,3,4 മുതല്‍ 5 വര്‍ഷം വരെ ഈ സ്‌കീമില്‍ പണം നിക്ഷേപിക്കാവുന്നതാണ്. പലിശ ത്രൈമാസമായും പേമെന്റുകള്‍ വാര്‍ഷികമായുമാണ് ലഭിക്കുന്നത്. പലിശ നിരക്ക് തിരഞ്ഞെടുക്കുന്ന കാലാവധിയെ ആശ്രിയിച്ചാണിരിക്കുന്നത്.

വിവിധ കാലയളവുകളിലെ നിലവിലെ പലിശ നിരക്കുകള്‍

ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷത്തെ നിക്ഷേപത്തിന് 7.0 ശതമാനവും മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനവുമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് പദ്ധതിക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 7.5 ശതമാനം ലഭിക്കുന്നത്.

എങ്ങനെയാണ് പണം നിക്ഷേപിക്കേണ്ടത്

കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി പണം നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. നിക്ഷേപകര്‍ക്ക് വേണമെങ്കില്‍ ഒന്നിലധികം ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ വ്യത്യസ്ത പോസ്റ്റ് ഓഫീസുകളിലായി തുടങ്ങാവുന്നതാണ്. നിക്ഷേപ തുകയും കാലാവധിയും കൃത്യമായി ആസൂത്രണം ചെയ്താല്‍ പലിശയിലൂടെ മാത്രം 2 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്പാദിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് 4.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ തുക ഏകദേശം 6.51 ലക്ഷം രൂപയായിരിക്കും. ഇതില്‍ ഏകദേശം 2.01 ലക്ഷം രൂപ പലിശ ഇനത്തില്‍ മാത്രം ലഭിക്കുന്നതാണ്.

Content Highlights : Post Office Time Deposit Scheme allows investors to earn a large amount through interest alone

To advertise here,contact us