സ്വർണവില കുതിക്കുന്നു; തൊട്ടാല്‍ പൊള്ളും; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,1240 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്

ആഗോള പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ഒഴിയാതെ തുടരുന്നതിനാല്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 1240 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്ക, ഇറാനെയും ഗ്രീന്‍ലാന്റിനേയും ആക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില മുന്നോട്ട് കുതിക്കുന്നത്. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കി.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,240 രൂപയാണ് വിപണി വില. ഒരു പവന്‍ സ്വര്‍ണത്തിന് 1240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,030 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.

വെള്ളി വിലയിലും വര്‍ധനയുണ്ടായി. ഒരു ഗ്രാമിന് 10 രൂപ വര്‍ധിച്ച് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് വെള്ളിയുടെ വിപണിവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4568 ഡോളറിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചു.

ജനുവരി മാസത്തെ സ്വർണവില

ജനുവരി 1

22 കാരറ്റ് ഗ്രാം വില 12,38022 കാരറ്റ് പവന്‍ വില 99,040 രൂപ18 കാരറ്റ് ഗ്രാം വില - 10,12918 പവന്‍ വില - 81,032 രൂപ

ജനുവരി 2

22 കാരറ്റ് ഗ്രാം വില 12,48522 കാരറ്റ് പവന്‍ വില 99,880 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന്‍ വില - 82,120 രൂപ

ജനുവരി 3

22 കാരറ്റ് ഗ്രാം വില 12,45022 കാരറ്റ് പവന്‍ വില 99,600 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന്‍ വില - 81,880 രൂപ

ജനുവരി 5

22 കാരറ്റ് ഗ്രാം വില 12,67022 കാരറ്റ് പവന്‍ വില 1,01,360 രൂപ18 കാരറ്റ് ഗ്രാം വില - 10520 രൂപ18 പവന്‍ വില - 84,160 രൂപ

ജനുവരി 6

22 കാരറ്റ് ഗ്രാം വില 12,675 രൂപ22 കാരറ്റ് പവന്‍ വില 101,400 രൂപ18 കാരറ്റ് ഗ്രാം വില - 10525 രൂപ18 പവന്‍ വില - 84,200 രൂപ

ജനുവരി 7

22 കാരറ്റ് ഗ്രാം വില 12,67522 കാരറ്റ് പവന്‍ വില 1,01,40018 കാരറ്റ് ഗ്രാം വില 10,42018 പവന്‍ വില 83,360

ജനുവരി 8

22 കാരറ്റ് ഗ്രാം വില 1265022 കാരറ്റ് പവന്‍ വില 1,01,20018 കാരറ്റ് ഗ്രാം വില 10,40018 പവന്‍ വില 83,200

ജനുവരി 9

22 കാരറ്റ് ഗ്രാം വില 12,77022 കാരറ്റ് പവന്‍ വില 1,02,16018 കാരറ്റ് ഗ്രാം വില 10,50018 പവന്‍ വില 84,000

ജനുവരി 10

22 കാരറ്റ് ഗ്രാം വില 12,87522 കാരറ്റ് പവന്‍ വില 1,03,00018 കാരറ്റ് ഗ്രാം വില 10,58518 പവന്‍ വില 84,680

content highlights: Gold rates in the state recorded a significant increase today, with the price of one sovereign (8 grams) rising by ₹1,240 compared to the previous day.

To advertise here,contact us