വന്‍ കുതിപ്പില്‍ ഇന്ന് സ്വര്‍ണവില; ലക്ഷം ആണോ ലക്ഷ്യം ?

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് 1360 രൂപ വര്‍ധിച്ച് ഒരു പവന് 92,280 രൂപയിലെത്തി. 170 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 11,535 രൂപ നല്‍കണം. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,584 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,438 രൂപ നല്‍കണം.

ഇന്നലെ രാവിലെ പവന് 320 രൂപ കുറഞ്ഞ വിപണിയില്‍ വൈകുന്നേരം 360 രൂപ കൂടി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പവന്റെ വിലയില്‍ വന്‍ കുതിപ്പുണ്ടായിട്ടുള്ളത്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ച സ്ഥിതിക്ക് നിലവില്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ഇല്ലെന്നും രീതിയിലുള്ള പ്രചാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം.

യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണില്‍ പരിഹാരമായതോടെ പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ് വിപണി. വ്യാപാര നികുതിയിലെ മാറ്റങ്ങള്‍, മറ്റ് ആഗോള സൂചികകള്‍ എന്നിവയിലേക്കെല്ലാം കണ്ണുംനട്ടിരിപ്പാണ് നിക്ഷേപകര്‍.

Content Highlights: Gold price today

To advertise here,contact us