31 വയസ്, ആസ്തി 21,190 കോടി ; കോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച് AI സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍

M3M ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ 2025 ല്‍ ഇടം നേടിയിരിക്കുന്നത്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി ചെന്നൈ സ്വദേശി അരവിന്ദ് ശ്രീനിവാസ്. 31കാരനായ അരവിന്ദ് M3M ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025ലാണ് ഇടം നേടിയിരിക്കുന്നത്. AI സ്റ്റാര്‍ട്ടപ്പ് പെര്‍പ്ലെക്‌സിറ്റിയുടെ സ്ഥാപകനും സിഇഒയുമായ അരവിന്ദിന്റെ ആസ്തി 21,190 കോടി രൂപയാണ്

1994 ജൂണ്‍ 7 ന് തമിഴ്നാട്ടിലെ ചെന്നൈയില്‍ ജനിച്ച അരവിന്ദിന് സയന്‍സിനോട് ആയിരുന്നു താല്പര്യം. പിന്നീട് അദ്ദേഹം മദ്രാസ് ഐഐടിയില്‍ നിന്ന റീഇന്‍ഫോഴ്സ്മെന്റ് ലേണിംഗ്, അഡ്വാന്‍സ്ഡ് റീഇന്‍ഫോഴ്സ്മെന്റ് ലേണിംഗ് തുടങ്ങിയ കോഴ്‌സുകള്‍ പഠിച്ചു. തുടര്‍ന്ന് 2021ല്‍ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി.

കമ്പ്യൂട്ടര്‍ വിഷന്‍, റീഇന്‍ഫോഴ്സ്മെന്റ് ലേണിംഗ്, ട്രാന്‍സ്ഫോര്‍മര്‍ അധിഷ്ഠിത മോഡലുകള്‍ ഫോര്‍ ഇമേജ് ജനറേഷന്‍, ഇമേജ് റെക്കഗ്‌നിഷന്‍, വീഡിയോ ജനറേഷന്‍ എന്നിവയ്ക്കായുള്ള കോണ്‍ട്രാസ്റ്റീവ് ലേണിംഗ് എന്നിവയിലായിരുന്നു അരവിന്ദ് ശ്രീനിവാസന്റെ ഗവേഷണം. 2020, 2021 വര്‍ഷങ്ങളിലെ സ്പ്രിംഗ് സെമസ്റ്ററുകളില്‍ ഡീപ് അണ്‍സൂപ്പര്‍വൈസ്ഡ് ലേണിംഗിനെ കുറിച്ച് അദ്ദേഹം പഠിപ്പിച്ചിരുന്നു.

ലോകത്തിലെ ചില മുന്‍നിര ടെക് ഭീമന്മാരില്‍ നിന്ന് വ്യവസായ പരിചയം നേടിയതിനു ശേഷം റീഇന്‍ഫോഴ്സ്മെന്റ് ലേണിംഗില്‍ ഓപ്പണ്‍ എഐയില്‍ ജോലി ചെയ്യുകയും പിന്നീട് ലണ്ടനിലെ ഡീപ്മൈന്‍ഡില്‍ ചേരുകയും ചെയ്തു. അവിടെ നിന്ന് കോണ്‍ട്രാസ്റ്റീവ് ലേണിംഗില്‍ കൂടുതല്‍ അറിവ് നേടിയതിനു ശേഷം ഹാലോനെറ്റ്, റെസ്നെറ്റ്-ആര്‍എസ് തുടങ്ങിയ വിഷന്‍ മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഗൂഗിളിന്റെ ഭാഗമായി. തുടര്‍ന്ന് ഓപ്പണ്‍എഐയില്‍ എത്തി. അവിടെ ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷന്‍ മോഡലായ DALL-E 2-ന് ഭാഗമായി പ്രവര്‍ത്തിച്ചു.

2022 ഓഗസ്റ്റില്‍ ശ്രീനിവാസ് ഡെനിസ് യാരാറ്റ്സും ആന്‍ഡി കോണ്‍വിന്‍സ്‌കിയും ചേര്‍ന്ന് പെര്‍പ്ലെക്സിറ്റി എഐ സ്ഥാപിച്ചു. ഉപയോക്തൃ ചോദ്യങ്ങള്‍ക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്ന എഐ-പവര്‍ഡ് ചാറ്റ് അധിഷ്ഠിത സെര്‍ച്ച് എഞ്ചിന്‍, ജിപിടി-3 പോലുള്ള മോഡലുകളാണ് ഈ കമ്പനി ഉപയോഗിക്കുന്നത്.

കൂടാതെ, 2023 ജനുവരി മുതല്‍ ടെക്സ്റ്റ്-ടു-സ്പീച്ച് പ്ലാറ്റ്ഫോമായ എലവന്‍ലാബ്സും ടെക്സ്റ്റ്-ടു-മ്യൂസിക് ഉപകരണങ്ങള്‍ വികസിപ്പിക്കുന്ന സുനോയും ഉള്‍പ്പെടെയുള്ള എഐ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രീനിവാസ് ഒരു നിക്ഷേപകനുമാണ്.

Content Highlights: Sreenivas Aravind is the richest young person india

To advertise here,contact us