ട്രെയിൻ കടന്നുപോയി ഒരു മിനിറ്റിന് ശേഷമാണ് റെയിവേ ഗേറ്റ് തുറക്കുന്നത്; എന്തുകൊണ്ടാണെന്ന് അറിയാമോ?

റയില്‍വേ ഗേറ്റിലെ ഒരു മിനിറ്റ് ഇടവേളയുടെ രഹസ്യം ഇതാണ്. എന്താണ് 'സിസ്റ്റം ക്ലിയറന്‍സ്'

നമ്മളില്‍ പലരും ട്രെയിന്‍ കടന്നുപോകാന്‍ കാത്ത് റെയിവേഗേറ്റിന് മുന്‍പില്‍ വാഹനങ്ങളില്‍ കാത്തുനിന്നിട്ടുണ്ടാവും. അപ്പോഴൊക്കെ ട്രെയിന്‍ പോയ ശേഷം ഒരു മിനിറ്റ് കഴിഞ്ഞാണ് റെയിവേ ഗേറ്റ് തുറക്കുന്നത്. എന്താണ് ഈ ഒരു മിനിറ്റിന് പിന്നിലെ രഹസ്യം. ട്രെയിന്‍ കടന്നുപോയാല്‍ അപ്പോള്‍ത്തന്നെ ഗേറ്റ് തുറക്കാത്തത് എന്തുകൊണ്ടാണ്? അതിന് പിന്നില്‍ ഒരു കാരണമുണ്ട്.

ട്രെയിന്‍ കടന്നുപോയ ഉടനെ തന്നെ റെയില്‍വേ ഗേറ്റ് തുറക്കാത്തത് പ്രധാനമായും സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ്. ഒരേ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ ഉടന്‍ വരാനിടയുണ്ടോ,ട്രെയിന്‍ മുഴുവനായും കടന്നുപോയോ എന്ന് ഗേറ്റ്മാന്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് സിസ്റ്റം ഉറപ്പാക്കണം.നീളം കൂടിയ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ അവസാന ബോഗി പൂര്‍ണമായി ക്ലിയര്‍ ആയെന്ന് സ്ഥിരീകരിക്കാന്‍ സമയം വേണം.

ചില ലെവല്‍ ക്രോസിംഗുകളില്‍ സിഗ്‌നല്‍ സിസ്റ്റവുമായി ഗേറ്റ് ബന്ധിപ്പിച്ചിരിക്കും. സിഗ്‌നല്‍ 'safe' ആകുമ്പോഴേ ഗേറ്റ് തുറക്കൂ.ട്രെയിന്‍ പോയ ഉടനെ വാഹനങ്ങള്‍ പാഞ്ഞുകയറുന്നത് അപകടസാധ്യത കൂട്ടുന്നതിനാല്‍ ചെറിയ ഒരു സുരക്ഷാ ഇടവേള നല്‍കാറുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലെ പല ഗേറ്റുകളും ഇപ്പോള്‍ ഓട്ടോമാറ്റിക് നിയന്ത്രണത്തിലായതിനാല്‍ ട്രെയിന്‍ കടന്നതിന് ശേഷം സിസ്റ്റം ക്ലിയറന്‍സ് കിട്ടിയാലേ ഗേറ്റ് തുറക്കൂ.

എന്താണ് റെയില്‍വേയിലെ ''സിസ്റ്റം ക്ലിയറന്‍സ്''

റെയില്‍വേയിലെ ''സിസ്റ്റം ക്ലിയറന്‍സ്'' എന്നത് ട്രെയിന്‍ സുരക്ഷിതമായി കടന്നുപോയി ഇനി ഗേറ്റ് തുറക്കാം എന്ന് റെയില്‍വേ സിഗ്‌നല്‍ സിസ്റ്റം ഉറപ്പാക്കുന്ന പ്രക്രിയയാണ്. ഇത് മനുഷ്യരുടെ നിരീക്ഷണത്തോടൊപ്പം ഓട്ടോമാറ്റിക് സാങ്കേതിക സംവിധാനങ്ങളും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

എങ്ങനെയാണ് സിസ്റ്റം ക്ലിയറന്‍സ് പ്രവര്‍ത്തിക്കുന്നത്

  • ട്രെയിന്‍ എത്തുന്നതിന് മുമ്പ് ട്രാക്കില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ അല്ലെങ്കില്‍ ട്രാക്ക് സര്‍ക്യൂട്ടുകള്‍ ട്രെയിന്‍ വരുന്നത് തിരിച്ചറിയും. അപ്പോള്‍ ഗേറ്റ് അടയുകയുംഅലാറം/ലൈറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യും.
  • ട്രെയിന്‍ കടന്നുപോകുമ്പോള്‍സിസ്റ്റം ട്രെയിന്‍ ഇപ്പോഴും ട്രാക്കില്‍ ഉണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ മുഴുവന്‍ കടന്നുപോകുന്നതുവരെ ഗേറ്റ് തുറക്കില്ല.
  • 'Clear' സിഗ്‌നല്‍ കിട്ടിയ ശേഷം മാത്രമേ ഗേറ്റ് തുറക്കൂ.ട്രെയിന്റെ അവസാന ബോഗിയും ക്രോസിംഗ് വിട്ട് പുറത്തുപോയാല്‍ മാത്രമേ ട്രാക്ക് വീണ്ടും ശൂന്യമായതായി സിസ്റ്റത്തിന് തോന്നൂ. ഇത് ഉറപ്പാക്കാനായി Track Circuit, Axle CounterSignal Interlocking System പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു.
  • Interlocking എന്ന സുരക്ഷ. ഗേറ്റ്, സിഗ്‌നല്‍, ട്രാക്ക് - ഇവ ഒക്കെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കും.അതായത് ഗേറ്റ് തുറന്നിരിക്കുമ്പോള്‍ ട്രെയിന് 'Go' സിഗ്‌നല്‍ കിട്ടില്ല. ട്രെയിന് സിഗ്‌നല്‍ ലഭിച്ചാല്‍ ഗേറ്റ് അടഞ്ഞിരിക്കണം. ഇതാണ് 'interlocking safety'.
  • മറ്റൊരു ട്രെയിന്‍ വരുന്നതുണ്ടോ,ട്രാക്ക് പൂര്‍ണമായി clear ആണോ ,സിസ്റ്റത്തില്‍ error ഉണ്ടോ ഇതെല്ലാം പരിശോധിച്ച ശേഷമാണ് ഗേറ്റ് തുറക്കുന്നത്.അതുകൊണ്ടാണ് ചിലപ്പോള്‍ ട്രെയിന്‍ പോയിട്ടും ഗേറ്റ് തുറക്കാന്‍ 1 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വരുന്നത്.
To advertise here,contact us