മുട്ട പുഴുങ്ങി കഴിക്കാമെന്ന് കരുതിയാല്, ആദ്യം ഓര്ക്കുന്നത് തോട് പൊട്ടിച്ചെടുക്കാന് ഉണ്ടാകുന്ന ബുദ്ധിമുട്ടായിരിക്കും. എന്നാല് മുട്ട പൊട്ടിപ്പോകാതെ പെട്ടെന്ന് പുഴുങ്ങിയെടുക്കാനും എളുപ്പത്തില് തോട് ഇളക്കി മാറ്റാനും ഒരു എളുപ്പ വഴിയുണ്ടെന്നാണ് കുക്കിങ് എക്സ്പേര്ട്ട്സ് പറയുന്നത്. അതിനായി ആവശ്യമുള്ളത് വീട്ടിൽ സ്ഥിരമായി കാണുന്ന ഒരു ചെറുനാരങ്ങ മാത്രമാണ്.
ചെറിയ അളവില് നാരങ്ങാനീര് ചേര്ത്താല് വളരെ വേഗത്തില് മുട്ട പുഴുങ്ങിയെടുക്കാമത്ര, മാത്രമല്ല തോട് പൊളിക്കാനും എളുപ്പമാണ്. മുട്ട പുഴുങ്ങാനായി ഉപയോഗിക്കുന്ന വെള്ളത്തില് നാരങ്ങാനീര് ചെറിയ അളവില് ചേര്ത്ത് കൊടുക്കുമ്പോള് എന്താണ് സംഭവിക്കുന്നത്? ഈ നീരില് അടങ്ങിയിരിക്കുന്ന വീര്യം കുറഞ്ഞ ആസിഡ് വെള്ളത്തിന്റെ പിഎച്ച് നില ബാലന്സ് ചെയ്യും. മാത്രമല്ല ഇവ മുട്ട തോടിന്റെ ഏറ്റവും പുറത്തെ പാളിയുടെ കട്ടി കൂട്ടുകയും ചെയ്യുന്നു. ഇതോടെ മുട്ട പെട്ടെന്ന് തന്നെ മുഴുവനായി വേവുകയും ചെയ്യും. കൃത്യമായി മുട്ട പുഴുങ്ങിയെടുക്കാന് ഏറ്റവും നല്ലൊരു മാര്ഗമാണിതെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല വെള്ളം തിളയ്ക്കുമ്പോള് മുട്ട തോട് പൊട്ടിപോകുകയുമില്ല. നാരാങ്ങാ നീര് ഒഴിക്കുന്നതോടെ വെള്ളം ചെറുതായി അസഡിക്കാകും. ഇതോടെ ചൂട് എളുപ്പത്തില് കടന്നുപോകുകയും മുട്ട പെട്ടെന്ന് വേവുകയും ചെയ്യും.
അതേസമയം നാരങ്ങാനീര് ചേര്ക്കുന്നത് കൊണ്ട് മുട്ടയുടെ രുചിയില് യാതൊരു മാറ്റവും സംഭവിക്കില്ലെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്ട്ടുകളില് പറയുന്നത്. വെള്ളം ചൂടാകുന്ന പ്രക്രിയയുടെ വേഗത കൂടുകയാണ് ഇത് വഴി സംഭവിക്കുന്നത്. ഇനി നാരങ്ങയില്ലെങ്കില് ചെറിയ അളവില് വിനാഗിരി ഇത്തരത്തില് മുട്ട പുഴുങ്ങുന്ന വെള്ളത്തില് ചേര്ക്കാവുന്നതാണ്. വിനാഗിരി ചേര്ക്കുമ്പോഴും വെള്ളം ചെറുതായി അസഡിക്കാകും ഇത് മുട്ട പൊട്ടിപോകുന്നത് തടയുമെന്നാണ് പറയുന്നത്.
എപ്പോഴാണ് ഇത്തരത്തില് നാരങ്ങാനീരോ, വിനാഗിരിയോ ചേര്ത്ത് കൊടുക്കേണ്ടതെ കാര്യവും ശ്രദ്ധിക്കണം. വെളളം ചൂടാക്കുന്നതിന് മുമ്പാണ് അരടീസ്പൂണ് നാരങ്ങാനീര് ചേര്ക്കേണ്ടത്. ഇതിന് ശേഷം മുട്ട അതിലിട്ട് ചൂടാക്കാന് ആരംഭിക്കാം. നാരങ്ങയിലെ ആസിഡ് സാന്നിധ്യം മുട്ടയുടെ വെള്ളയ്ക്കും തോടിനുമിടയിലുള്ള പാളിയുടെ കട്ടി കുറയ്ക്കുന്നതിനാല് ചൂട് മാറിയതിന് ശേഷം തോട് ഇളക്കിയെടുക്കുന്നത് എളുപ്പമാക്കും.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് മാത്രമുള്ളതാണ്. ഇത് വിദഗ്ധോപദേശത്തിന് പകരമാവില്ല. ഇതിലെ അവകാശവാദങ്ങള് റിപ്പോര്ട്ടര് ടിവി സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല, മാത്രമല്ല അവയെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല)
Content Highlights: Adding a little lemon juice to the water while boiling eggs may help coagulate leaking egg whites if the shells crack, but it does not reliably make eggs easier to peel.