പ്രമേഹമുള്ളവര്‍ മദ്യപിച്ചാല്‍ വിവരമറിയും; സങ്കീര്‍ണതകള്‍ ധാരാളമുണ്ട്

പ്രമേഹരോഗികള്‍ മദ്യപിച്ചാലുണ്ടാകുന്ന അപകടവശങ്ങളെക്കുറിച്ച് കൂടുതലറിയാം

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണ പാനിയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുമെങ്കിലും മറ്റ് ചിലത് സ്ഥിതി കൂടുതല്‍ വഷളാക്കും. പ്രമേഹമുളളവര്‍ പഞ്ചസാര അടങ്ങിയ പാനിയങ്ങളും പായ്ക്ക് ചെയ്തുവരുന്ന ജ്യൂസുകളും കുടിക്കുന്നത് ഒഴിവാക്കണം എന്നാണ് പറയുന്നത്. അപ്പോള്‍ മദ്യത്തിന്റെ കാര്യമോ?പ്രമേഹ രോഗികള്‍ക്ക് മദ്യം കഴിക്കുന്നത് എത്രത്തോളം ദോഷകരമായിരിക്കും?.

പ്രമേഹമുള്ളവര്‍ക്ക് മദ്യം സുരക്ഷിതമായിരിക്കുമോ?

പ്രമേഹത്തിന്റെ ചില സങ്കീര്‍ണതകളുമായി ചേരുമ്പോള്‍ മദ്യം ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കും. മാത്രമല്ല പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.

പ്രമേഹ രോഗികളെ മദ്യം എങ്ങനെ ബാധിക്കുന്നു

മരുന്നുകളെ ഗുണങ്ങളെ തടസ്സപ്പെടുത്തുന്നു - മദ്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് കരുതപ്പെടുന്ന മരുന്നുകള്‍ മദ്യവുമായി ചേരുമ്പോള്‍ ഇന്‍സുലിന്‍ ഷോക്ക് അല്ലെങ്കില്‍ ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിച്ചേക്കാം. ഇത് ഗുരുതരമായ ഒരു മെഡിക്കല്‍ അവസ്ഥയാണ്.

മദ്യം കരളിനെ ശരിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല-മദ്യം കഴിക്കുന്നത് കരളിനെ അതിന്റെ ജോലി ചെയ്യുന്നതില്‍നിന്ന് തടയുന്നു. കരള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുകയാണ് ചെയ്യാറ്. എന്നാല്‍ മദ്യം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയോ ഗ്ലൂക്കോസോ നിയന്ത്രിക്കുന്നതിന് പകരം കരള്‍ മദ്യം രക്തത്തില്‍ നിന്ന് നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്.

മദ്യം ഹൈപ്പോഗ്ലെസീമിയയ്ക്ക് കാരണമാകുന്നുരക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് അല്ലെങ്കില്‍ ഹൈപ്പോഗ്ലെസീമിയ എന്ന് വിളിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേണ്ടതിലും താഴെയാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹൈപ്പോഗ്ലൈസീമിയ എന്നത് അടിയന്തിര ചികിത്സ ആവശ്യമുള്ള ഒരു അവസ്ഥയാണ്. വിറയല്‍, വിയര്‍ക്കല്‍, തലവേദന, ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ്, തലകറക്കം, ചുണ്ടുകള്‍, നാവ് അല്ലെങ്കില്‍ കവിള്‍ എന്നിവയുടെ മരവിപ്പ് എന്നിവ ഹൈപ്പോഗ്ലൈസീമിയയുടെ ചില ലക്ഷണങ്ങളാണ്. അതുകൊണ്ട് പ്രമേഹമുള്ളവര്‍ കഴിയുന്നത്ര മദ്യം ഒഴിവാക്കണം. ഇടയ്ക്കിടെ മദ്യം കഴിക്കുന്നവരാണെങ്കില്‍, പ്രമേഹരോഗികള്‍ ഒരിക്കലും ഒഴിഞ്ഞ വയറ്റില്‍ മദ്യം കഴിക്കരുത്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)

Content Highlights : How harmful is alcohol for diabetics? Learn more about the dangers of drinking alcohol for diabetics.

To advertise here,contact us