എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ?അമിത ജോലിയും ഉറക്കക്കുറവും മാത്രമല്ല ക്ഷീണത്തിന് കാരണം

വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ചില രോഗങ്ങളുണ്ട്. ഇവ നേരത്തെ തിരിച്ചറിയുന്നത് ശരിയായ ചികിത്സ ലഭിക്കാനിടയാക്കും

ക്ഷീണം എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ ഭാഗമാണ്.പലപ്പോഴും ജോലി ഭാരവും ഉറക്കക്കുറവും എല്ലാം ക്ഷീണത്തിന് കാരണമാകാറുണ്ട്. എന്നിരുന്നാലും മറ്റ് ചില ലക്ഷണങ്ങളോടൊപ്പം ക്ഷീണവും കൂടിയിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ക്ഷീണത്തിന് പിന്നിലെ കാരണങ്ങളെന്ന് അറിയാം.

ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം

'ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം' അല്ലെങ്കില്‍ 'മ്യാല്‍ജിക് എന്‍സഫലോമൈലൈറ്റിസ്' എന്ന് അറിയപ്പെടുന്ന ഈ രോഗാവസ്ഥ ആളുകളെ കൂടുതല്‍ ക്ഷീണിതരാക്കും. ഉറക്കമില്ലായ്മ, വ്യക്തതക്കുറവ്, ഓര്‍മ്മക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ക്ഷീണത്തോടൊപ്പം ഉണ്ടാകാറുണ്ട്. മാത്രമല്ല പനി, തലവേദന, സന്ധികളിലോ പേശികളിലോ വേദന പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

വിളര്‍ച്ച

ഇരുമ്പ് അല്ലെങ്കില്‍ അയണിന്റെ കുറവ് എന്നും അറിയപ്പെടുന്ന വിളര്‍ച്ച സാധാരണയായി പല ആളുകള്‍ക്കും ഉള്ള ആരോഗ്യ അവസ്ഥയാണ്.ഇരുമ്പിന്റെ കുറവ് ക്ഷീണം മാത്രമല്ല പ്രത്യേകിച്ച് സ്ത്രീകളില്‍ അവരുടെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. വിളര്‍ച്ച ബാധിച്ച സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തസ്രാവം അനുഭവപ്പെടുന്നു.

പ്രമേഹം

പ്രമേഹം ആളുകളെ വളരെയധികം ക്ഷീണിതരാക്കും. കാരണം രക്തത്തിലെ പഞ്ചസാര ശരീര കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് തടയുന്നു. ഇത് ശാരീരികമായ അസന്തുലിതാവസ്ഥ, സമ്മര്‍ദ്ദം, നിര്‍ജലീകരണം എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹം മൂലമുളള ക്ഷീണം വിശ്രമിച്ചാലും മാറാത്തതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് മറികടക്കാന്‍ ചികിത്സ ആവശ്യമാണ്.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇത് മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സമ്മര്‍ദ്ദം കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നതിലേക്ക് നയിക്കുന്നു. ഇത് ഉറക്കത്തിന്റെ ഗുണിലവാരത്തെ ബാധിക്കുകയും ഉറക്കമില്ലായ്മയും ഉന്മേഷമില്ലാത്ത ഉറക്കത്തിനും കാരണമാകുകയും ചെയ്യും.

തൈറോയ്ഡ്

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുകയും ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാക്കാന്‍ കാരണമാകുന്ന ഒരു ഡൊമിനോ പ്രഭാവം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ഇത് കടുത്ത ക്ഷീണത്തിനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.

വിറ്റാമിന്‍ ബി12 ന്റെ കുറവ്

നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ബി 12 സഹായിക്കുന്നു. എന്നിരുന്നാലും, ഇതിന്റെ കുറവ് കടുത്ത ക്ഷീണത്തിനും നാക്കിലെ വേദന, വായില്‍ അള്‍സര്‍, സൂചികുത്തുന്ന പോലെയുള്ള വേദന തുടങ്ങിയ തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകും.

ഗ്ലാന്‍ഡുലാര്‍ ഫീവര്‍

കൗമാരക്കാരെയും യുവാക്കളെയും കൂടുതലായി ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് ഗ്ലാന്‍ഡുലാര്‍ ഫീവര്‍ അഥവാ ഗ്രന്ധികളിലെ പനി. ചികിത്സയില്ലാതെ ഇത് ഭേദമാകും. പക്ഷേ ആഴ്ചകളോളം നീണ്ടുനില്‍ക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ക്ഷീണത്തിന് പുറമേ ഗ്ലാന്‍ഡുലാര്‍ പനിയുടെ ചില ലക്ഷണങ്ങളില്‍ ഉയയര്‍ന്ന ചൂട്,കഴുത്ത്, തല, കക്ഷം, കൊമുട്ട്, ഞരമ്പ്, എന്നിവിടങ്ങളിലെ ഗ്രന്ധികളില്‍ വീക്കം തൊണ്ടവേദന എന്നിവ ഉള്‍പ്പെടുന്നു.

വിഷാദം

വിഷാദം ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലെ തടസം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറക്കത്തിലെ തടസങ്ങള്‍ എന്നിവ കാരണം എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നു. ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസന്തുലിതാവസ്ഥയും ഉത്കണ്ഠയും മൂലമുണ്ടാകുന്ന ക്ഷീണമാണിത്.

സ്‌ളീപ് അപ്‌നിയ

സ്ലീപ് അപ്നിയ പകല്‍ സമയത്ത് ഉണ്ടാകുന്ന കഠിനമായ ക്ഷീണത്തിന് കാരണമാകും. ഇത് രാത്രിയിലെ ഉറക്കം തടയുന്നു. ഇത് നിരന്തരമായ ക്ഷീണം,മോശം ശ്രദ്ധ, ദേഷ്യം ഇവയ്‌ക്കെല്ലാം കാരണമാകുന്നു. ഈ തടസ്സങ്ങള്‍ സാധാരണ ഉറക്ക ചക്രത്തിനെ തടസ്സപ്പെടുത്തുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Workload and lack of sleep can all contribute to fatigue. However, if fatigue is accompanied by other symptoms, it is important to seek medical attention.

To advertise here,contact us