മധുരം കഴിക്കാന് ഇഷ്ടമുണ്ടോ? വണ്ണം കുറയണമെന്നും ആരോഗ്യം ഉണ്ടാവണമെന്നും ആഗ്രഹമുണ്ടോ? എന്നാല് ഇതെലാംകൂടി നടക്കില്ല. പഞ്ചസാര ഒഴിവാക്കാന് കഴിയുമോ ? എങ്കില് ഒരു രഹസ്യം പറയാം. വെറും 14 ദിവസം കൊണ്ട് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള് നിങ്ങളെത്തന്നെ ആശ്ചര്യപ്പെടുത്തും. രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഒഴിവാക്കുന്നത് കലോറി കുറയ്ക്കുന്നതിനേക്കാള് ശരീരത്തിലെ മെറ്റബോളിസം പുനക്രമീകരിക്കാനും ഹോര്മോണുകളെ സന്തുലിതമാക്കാനും തുടങ്ങി ശരീരം ഭക്ഷണത്തെ സ്വീകരിക്കുന്ന രീതിവരെ മാറ്റാന് സഹായിക്കും. ഗ്യാസ്ട്രോ എന്ട്രോളജിസ്റ്റ് ഡോ. സേഥി പറയുത് എന്താണെറിയാം.
സോഡകള്, സോസ്, ജ്യൂസുകള്, മധുരപലഹാരങ്ങള്, ധാന്യങ്ങള്,എന്നിങ്ങനെ പഞ്ചസാര വെറും കലോറിയുടെ മാത്രം ഉറവിടമല്ല. അമിതായ അളവില് പഞ്ചസാര കഴിക്കുത് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഫാറ്റി ലിവര്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള് എന്നിവയിലേക്ക് നയിക്കുന്നുവെന്ന് ഗവേഷണങ്ങളില് വരെ തെളിയിക്കപ്പെട്ട കാര്യമാണ്. സ്ത്രീകള് ഉയര്ന്ന അളവില് പഞ്ചസാര കഴിക്കുന്നത് ഹോര്മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം(പിസിഒസ്),ക്രമരഹിതമായ ആര്ത്തവം, പ്രത്യുല്പാദനശേഷി എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കും.
ആദ്യത്തെ 3 ദിവസം കഴിയുമ്പോള്ത്തന്നെ വ്യത്യാസം കണ്ടുതുടങ്ങും.
ആദ്യത്തെ 1-3 ദിവസം
4 മുതല് 6 വരെയുളള ദിവസങ്ങള്
8 മുതല് 14 വരെയുള്ള ദിവസങ്ങള്
14 ദിവസത്തിന് ശേഷം
14 ദിവസത്തിന് ശേഷം ശരീരത്തില് നല്ല മാറ്റങ്ങള് കണ്ടുതുടങ്ങും. ഇന്സുലിന്റെ അളവ് കുറയുന്നതോടെ കാലക്രമേണ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന് ശരീരം പ്രപ്തമാകുന്നു. ശരീരത്തിന് അധിക പഞ്ചസാര നിയന്ത്രിക്കേണ്ടതില്ലാത്തതിനാല് കൊഴുപ്പ് സംഭരിക്കാനുള്ള സാധ്യത കുറയുന്നു. അമിത മധുരമടങ്ങിയ ഭക്ഷണപാനിയങ്ങളോടുള്ള ആസക്തി കുറയുന്നു. 14 ദിവസങ്ങള്ക്ക് ശേഷം ആരോഗ്യകരമായ ഭക്ഷണത്തില് ഉറച്ച് നില്ക്കുന്നത് എളുപ്പമായി തോന്നും.
Content Highlights :If you want to lose weight, cut down on sugar. You can do it in just 14 days.