ചാര്‍ക്കോള്‍ മാസ്‌ക്ക് സ്ഥിരം ഉപയോഗിക്കാറുണ്ടോ? ഡെർമറ്റോളജിസ്റ്റ് നല്‍കുന്ന മുന്നറിയിപ്പ് നോക്കാം!

കാമറ കണ്ണുകളില്‍ മികച്ച ഫലം ലഭിക്കുന്നതായി കാണിക്കുന്ന പല ഉത്പന്നങ്ങളും നിങ്ങളുടെ ചര്‍മത്തെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്

ചാര്‍ക്കോള്‍ മാസ്‌ക്ക് സ്ഥിരം ഉപയോഗിക്കാറുണ്ടോ? ഡെർമറ്റോളജിസ്റ്റ് നല്‍കുന്ന മുന്നറിയിപ്പ് നോക്കാം!
dot image

സ്‌കിന്‍ കെയര്‍ ട്രന്‍ഡുകളുടെ കാലമാണ് ഇത്. മുഖത്ത് ഒട്ടിച്ച ശേഷം ഇളക്കി കളയാന്‍ കഴിയുന്ന ചാര്‍ക്കോള്‍ മാസ്‌ക്കുകള്‍ ഓയിലി സ്‌കിന്നിനും ബ്ലാക്ക്‌ഹെഡുകള്‍ റിമൂവ് ചെയ്യാനും മികച്ചൊരു മാര്‍ഗമായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെര്‍മറ്റോളജിസ്റ്റ് ഡോ പൂജ റെഡ്ഢി ചില മുന്നറിയിപ്പുകള്‍ നല്‍കുകയാണ്.

കാമറ കണ്ണുകളില്‍ മികച്ച ഫലം ലഭിക്കുന്നതായി കാണിക്കുന്ന പല ഉത്പന്നങ്ങളും നിങ്ങളുടെ ചര്‍മത്തെ മോശമായി ബാധിക്കാന്‍ സാധ്യതയുള്ളവ കൂടിയായിരിക്കും. ഇത്തരം രീതികളുടെ ജനപ്രീതിയാണ് ഇവയുടെ ഉപയോഗം കൂടാന്‍ കാരണം. ഇവ ഒട്ടിച്ച ശേഷം വലിച്ചെടുക്കുന്നത് മനുഷ്യന്റെ മുഖത്തിനുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇവ അഴുക്കു മാത്രമായിരിക്കില്ല പിടിച്ചെടുക്കുന്നത്. ബാക്ടീരിയെ പ്രതിരോധിക്കുകയും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ചമര്‍ത്തിന്റെ എപ്പിഡെര്‍മസിലെ ഏറ്റവും പുറംപാളിയെ കൂടിയായിരിക്കുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ മുഖത്തെ സംരക്ഷിക്കേണ്ട പ്രകൃതി ദത്തമായ ഓയില്‍ അടങ്ങിയിരിക്കുന്ന പാളികളാണ് ഇങ്ങനെ നഷ്ടപ്പെടുക. ഈ പ്രവര്‍ത്തി ദീര്‍ഘനാളായി തുടര്‍ന്ന് പോകുമ്പോള്‍ മുഖമാകെ മാറാം. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകാം. ശരീരത്തിന്റെ ആരോഗ്യത്തെ പോലും മറന്ന് ഇത്തരമൊരു രീതി തിരഞ്ഞെടുക്കാന്‍ തന്നെ കാരണമാകുന്നത് ഇതിന് ലഭിക്കുന്ന പെട്ടെന്നുള്ള റിസള്‍ട്ടാണ്.

ക്ലിയര്‍ സ്‌കിന്നാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ചാര്‍ക്കോള്‍ മാസ്‌ക്ക് പോലെ ചര്‍മത്തെ ബാധിക്കുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.സാലിസിലിക്ക്, ഗ്ലൈക്കോളിക്ക്, ലാക്ടിക്ക് ആസിഡ് എന്നിവ ഓയില്‍ കെയറിനായി ഉപയോഗിക്കാം. മുഖത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ഓർക്കണം എന്നീ ഉപദേശങ്ങളാണ് ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്നത്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ സംശങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights: Dermatologist warns about using charcoal masks daily

dot image
To advertise here,contact us
dot image