മത്തങ്ങ വിത്തുകള്‍ കഴിക്കാറുണ്ടോ? ആയുര്‍വേദ വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ

മത്തങ്ങ വിത്തുകള്‍ അമിതമായി കഴിക്കുന്ന ശീലം മൂലം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കിയേക്കാം

പുതിയ കാലത്ത് ഭക്ഷണത്തില്‍ വരെ ട്രന്‍ഡുകളാണ്. നിലവില്‍ സീഡുകളായിരുന്നു ആളുകളുടെ ഫേവറിറ്റ് ലിസ്റ്റില്‍. സ്‌നാക്‌സ് പോലെ പച്ചക്കറി വിത്തുകള്‍ കഴിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. അതില്‍ പ്രിയപ്പെട്ട വിത്തുകളിലൊന്നാണ് മത്തങ്ങയുടേത്. സാലഡുകള്‍, സ്മൂത്തി എന്നിവയിലും ഇത് ഇപ്പോള്‍ സ്ഥിരം സാന്നിധ്യമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുവാണിതെന്ന് പറയുമ്പോഴും ശരിയായ രീതിയിലല്ലാതെയും അമിതമായും ഇവ കഴിച്ചാല്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരിക്കുകയാണ് ആയുര്‍വേദ വിദഗ്ധര്‍.

മത്തങ്ങ വിത്തുകള്‍ അമിതമായി കഴിക്കുന്ന ശീലം മൂലം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കിയേക്കാം. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ നല്ലതാണെന്നതിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്നാണ് കോംപ്ലിമെന്ററി തെറാപ്പീസ് ഇന്‍ ക്ലിനിക്കല്‍ പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം മാറാനും ദഹനത്തിനും നല്ലതാണ്. എന്നാല്‍ ഈ വിത്തുകള്‍ കഴിക്കുന്ന അളവും രീതിയും മാറുമ്പോഴാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്.

എങ്ങനെയാണ് മത്തങ്ങ വിത്ത് കഴിക്കേണ്ടത്?

മത്തങ്ങ വിത്തുകള്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ രീതി അത് കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം കഴിക്കുക എന്നതാണ്. പ്രഭാതങ്ങളില്‍ ഏതെങ്കിലും പഴങ്ങള്‍ക്കൊപ്പം ഫ്രൂട്ട്-നട്ട്‌സ്- സീഡ് മിക്‌സായി കഴിക്കാം, സാലഡുകളില്‍ കുതിര്‍ത്ത മത്തങ്ങ വിത്തുകള്‍ ചേര്‍ത്ത് കഴിക്കാം,

സ്മൂത്തി, യോഗര്‍ട്ട് ബൗള്‍സ്, ഹോംമേഡ് ഗ്രാനോല എന്നിവയിലും ചേർക്കാം, സൂപ്പുകളില്‍ ക്രഞ്ചി ടോപ്പിങായും ഉപയോഗിക്കാം.

Content Highlights: Pumpkin seeds health benefits and side effects

To advertise here,contact us