പോഷകങ്ങളുടെ കലവറയാണ് നേന്ത്രപ്പഴം. വിശപ്പകറ്റാനും അതേ സമയം, തന്നെ വിവിധ പോഷകങ്ങള് നേടാനും പലരും ഡയറ്റില് ഉള്പ്പെടുത്തുന്ന ഒന്നു കൂടിയാണ് നേന്ത്രപ്പഴം. എന്നാല് നിങ്ങളില് എത്ര പേര്ക്ക് ഇവ ശരിയായ രീതിയില് എങ്ങനെ കഴിക്കണമെന്ന് അറിയാം?
നേന്ത്രപ്പഴം ഓരോ ഘട്ടത്തിലും വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്ക്കായി കഴിക്കാവുന്നതാണെന്നാണ് എയിംസ്, ഹാര്വേര്ഡ് എന്നീ സര്വകലാശാലകളില് പരിശീലനം നേടിയ ഗ്യാസ്ട്രോഎന്ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി പറയുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ പഴങ്ങളിലൊന്നിന് പിന്നിലെ ശാസ്ത്രം പിന്തുണയ്ക്കുന്ന സത്യം അറിയാം എന്ന ക്യാപ്ഷനോടെയാണ് ഡോ. സേഥി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പച്ച നിറത്തിലുള്ള നേന്ത്രപ്പഴത്തില് നിങ്ങളുടെ കുടലിലെ സൂക്ഷമാണുകളെ പരിപോഷിപ്പിക്കുന്ന പ്രീബയോട്ടിക്കുകളുണ്ട്, കാരണം ഇതില് പ്രതിരോധശേഷിയുള്ള അനജം ധാരാളമുണ്ട്. ഇതിന് പുറമേ ധാരാളം ഫൈബറും ഇതില് കാണപ്പെടുന്നു. പഞ്ചസാര കുറവാണെന്നത് കൊണ്ട് തന്നെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്.
പഴുത്ത് തുടങ്ങിയ നേന്ത്രപ്പഴം കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. രക്തത്തിലെ പഞ്ചസാര സന്തുലിതമായി നിലനിര്ത്താനും ശരീരത്തിലെ പൊട്ടാസ്യത്തിന്റെയും അനജത്തിന്റെയും അളവ് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പഴുത്ത വാഴപ്പഴത്തില് പ്രതിരോധ ശേഷി കുറഞ്ഞ അന്നജമാണ് കാണപ്പെടുന്നത്. എന്നാല് വിറ്റാമാനുകളുടെയും ആൻ്റി ഓക്സിഡന്റുകളുടെയും അളവ് വര്ധിപ്പിക്കുന്നു. വിറ്റാമിന് സി ബി 5 എന്നിവയാണ് പഴുത്ത നേന്ത്രപ്പഴത്തില് കാണപ്പെടുന്നത്. ഇവ ദഹനത്തിനും നല്ലതാണ്.
വാഴപ്പഴത്തില് ബ്രൗണ് പുള്ളികള് വന്നാല് അവ ബേക്കിംഗിനും മറ്റും മികച്ചതാണെന്ന് മനസിലാക്കുക. ഈ സമയത്ത് നേന്ത്രപ്പഴത്തിനുണ്ടാവുന്ന സ്വാഭാവികമായ മധുരമാണ് ഇതിന് കാരണം. ഈ സമയം ഒരു നേന്ത്രപ്പഴത്തില് ഏതാണ്ട് 100 ഗ്രാമില് 17 ഗ്രാമോളം പഞ്ചസാര അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു. ഇത് പ്രമേഹരോഗികള്ക്ക് അനുയോജ്യമായ ഘട്ടമല്ലായെന്ന് കൂടി മനസിലാക്കുക.
Content Highlights- Which color banana is better, green or yellow? Let's know the benefits