2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ മരണം സംഭവിച്ചവരില് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മണിക്കൂറുകൾക്ക് മുമ്പോ അല്ലെങ്കിൽ ദിവസങ്ങൾക്ക് മുമ്പോ ശരീരം കാട്ടിക്കൊടുത്തിട്ടുണ്ട്. എന്നാൽ ചിലരിൽ നിമിഷങ്ങൾക്കുള്ളിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്. ഇത്തരം പ്രവചനാതീതമായ സന്ദർഭങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. ഒറ്റയ്ക്കായി പോകുന്ന സമയങ്ങളിൽ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിവുണ്ടാകില്ല.
മൂന്നിൽ രണ്ട് പേർക്ക് ഹൃദയാഘാതം ഉണ്ടാവുന്നതിന് മുന്നേ തന്നെ ശരീരം മുന്നറിയിപ്പുകളും ലക്ഷണങ്ങളും കാണിച്ചുകൊടുക്കും. അത് മിക്കപ്പോഴും നടക്കുന്ന സമയങ്ങളിലായിരിക്കും. പലരും അതിനെ സമ്മർദ്ദമായും ഭാരമായുമൊക്കെ കണക്കാക്കി വലിയ പ്രാധാന്യം നൽകാതെ ഒഴിവാക്കും. പെട്ടെന്ന് വരികയും പോകുകയും ചെയ്യുന്ന വേദന അല്ലെങ്കിൽ കുറച്ച് നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന തരത്തിൽ ഇങ്ങനെയെല്ലാം ശരീരം വേദനയുടെ രൂപത്തിൽ ലക്ഷണങ്ങൾ കാട്ടുമെന്ന് ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി സെക്രട്ടറിയും കാർഡിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകനുമായ ഡോ സിഎം നാഗേഷ് പറയുന്നു.
ഹൃദയാഘാതം പ്രവചനാതീതമാണ്. അതിനാൽ ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ മനസിലാക്കുന്നതിനൊപ്പം ലക്ഷണങ്ങൾ തള്ളിക്കളയാതെയിരിക്കുക.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല് മെഡിക്കല് നിര്ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്ക്കും ആശങ്കകള്ക്കും ഡോക്ടര്മാരുടെ മാര്ഗനിര്ദേശം തേടുക)
Content Highlights: what should you do when you get heart attack while you are alone