അമിതമായ പാലുല്‍പന്നങ്ങളുടെ ഉപയോഗം ക്യാന്‍സറിലേക്ക് നയിച്ചേക്കാം; വെളിപ്പെടുത്തലുമായി ഡോക്ടര്‍

ദുബായിലെ കാന്‍സര്‍ പ്രതിരോധ വിദഗ്ധയായ ഡോ. ഷാര്‍മിന്‍ യാക്കിന്‍ പറയുന്നതനുസരിച്ച് അമിതമായ പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം കാന്‍സറിനെ കാരണമായേക്കാം

അമിതമായ പാലുല്‍പന്നങ്ങളുടെ ഉപയോഗം ക്യാന്‍സറിലേക്ക് നയിച്ചേക്കാം; വെളിപ്പെടുത്തലുമായി ഡോക്ടര്‍
dot image

പാലും അതടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങളും നന്നായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രോട്ടീനും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പലരും അവരുടെ ഡയറ്റില്‍ വിവിധ പാലുല്‍പ്പന്നങ്ങള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ദുബായിലെ കാന്‍സര്‍ പ്രതിരോധ വിദഗ്ധയായ ഡോ. ഷാര്‍മിന്‍ യാക്കിന്‍ പറയുന്നതനുസരിച്ച് അമിതമായ പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം കാന്‍സറിനെ കാരണമായേക്കാം. ഒക്ടോബര്‍ 2ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഡോക്ടര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

പാലുല്‍പ്പന്നങ്ങളും കാന്‍സറും

പാലുല്‍പ്പന്നങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും ഇവയുടെ അമിതോപയോഗം വീക്കത്തിന് കാരണമാകുന്നു. ഈ വീക്കം കാന്‍സറിലേക്ക് നയിക്കാനുള്ള സാധ്യയുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. പ്രോസ്‌ട്രേറ്റ് കാന്‍സറുള്ളവരില്‍ നടത്തിയ പഠനത്തില്‍ ദിവസവും പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത അധികമാണെന്ന് കണ്ടെത്തി. പനീര്‍, തൈര്, പാല്, ചീസ് എന്നിവയാണെങ്കിലും ദോഷകരമാണെന്ന് ഡോക്ടര്‍ പറയുന്നു.

അതിനാല്‍ പാലുല്‍പ്പനങ്ങളുടെ ഉപഭോഗത്തില്‍ ശ്രദ്ധാലുവായിരിക്കണമെന്നും വീക്കം ഒഴിവാക്കുന്ന ഭക്ഷണം കഴിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു. അതിനാല്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുമ്പോള്‍ മിതത്വം പാലിക്കുന്നതും വളരെ പ്രധാനമാണ്.

Content Highlights- Excessive consumption of dairy products may lead to cancer; Doctor reveals

dot image
To advertise here,contact us
dot image