ഉറക്കമുണരുന്നത് തന്നെ ഉത്കണ്ഠയിലും സമ്മര്‍ദത്തിലുമാണോ? മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട്

നിത്യവും കൃത്യസമയത്ത് ഉണരുക, മെഡിറ്റേറ്റിങ്, വായന, യോഗ തുടങ്ങിയ ശീലങ്ങളിലൂടെ സമാധാനത്തോടെ ഒരു ദിനം ആരംഭിക്കുക.

രാവിലെ ഉണര്‍ന്നെണീക്കുന്നത് ആശങ്കയോടെയും ഉത്കണ്ഠയോടെയുമാണോ? എന്തായിരിക്കും കിടക്കയില്‍ നിന്ന് തുടങ്ങുന്ന ഈ അമിത ഉത്കണ്ഠക്ക് കാരണം. പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍, സമ്മര്‍ദം, നിത്യവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള അമിത ചിന്ത, അല്ലെങ്കില്‍ അന്തര്‍ലീനമായി കിടക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ഇതെല്ലാം ഇത്തരം ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

നിത്യവും കൃത്യസമയത്ത് ഉണരുക, മെഡിറ്റേറ്റിങ്, വായന, യോഗ തുടങ്ങിയ ശീലങ്ങളിലൂടെ സമാധാനത്തോടെ ഒരു ദിനം ആരംഭിക്കുക. ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് പകരം ഇത്തരം പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ഉന്മേഷവും പോസിറ്റീവ് എനര്‍ജിയും നിറച്ചുമാത്രം മറ്റുകാര്യങ്ങളിലേക്ക് കടക്കാം.

മെന്‍ഡ്ഫുള്‍നെസ്സ് അല്ലെങ്കില്‍ മെഡിറ്റേഷനായി നിത്യവും 10-15 മിനിറ്റുകള്‍ മാറ്റിവയ്ക്കുക. ആ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇത് തുടര്‍ച്ചയായി ചെയ്യുന്നതിനായി ഇന്നത്തെ കാലത്ത് ആപ്പുകളുടെ സേവനം വരെ ലഭ്യമാണ്. നിത്യവും ഇപ്രകാരം ദിവസം തുടങ്ങാനായാല്‍ നിങ്ങളുടെ ഉത്കണ്ഠ പമ്പ കടക്കും.

എഴുന്നേറ്റ ഉടന്‍ നിങ്ങളുടെ പാരസിമ്പതെറ്റിക് നെര്‍വസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതിനായി ഡീപ്പ് ബ്രീത്തിങ് ചെയ്യുക. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ ഇത് സഹായിക്കും. 4-7-8 രീതി പിന്തുടരാം.

ശാരീരിക വ്യായാമങ്ങള്‍ ഒരു മികച്ച മാര്‍ഗമാണ്. ചെറിയ നടത്തം, സ്‌ട്രെച്ചിങ് എന്നിവ തുടര്‍ച്ചയായി ചെയ്യുക. ഇത് എന്‍ഡോര്‍ഫില്‍ ഉല്പാദിപ്പിക്കുന്നതിന് സഹായിക്കും. മാനസിക നില മെച്ചപ്പെടുത്താന്‍ ഇത് വളരെയധികം സഹായകമാണ്. ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. നിത്യവുമുള്ള വ്യായാമം മാനസിക നില മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ദിവസം പോസിറ്റീവായി തുടങ്ങാനും സഹായിക്കും.

സന്തുലിതമായ പ്രാതല്‍ ഒരു നല്ല പ്രഭാതത്തിന്റെ തുടക്കമാണ്. പ്രോട്ടീന്‍, ആരോഗ്യംപ്രദാനം ചെയ്യുന്ന കൊഴിപ്പ്, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവ അടങ്ങിയ പ്രാതല്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ആവശ്യമാണ്. നിങ്ങളുടെ ഷുഗര്‍ ലെവല്‍ ക്രമീകരിക്കാന്‍ ഇത് സഹായിക്കും. മൂഡ് സ്വിങ്‌സുകള്‍ തടയും, ഉത്കണ്ഠ കുറയ്ക്കും. കഫീന്‍, പഞ്ചസാര എന്നിവയുടെ അമിതമായ ഉപയോഗം ഉത്കണ്ഠ വര്‍ധിപ്പിക്കുന്നത് തടയും.

എണീറ്റ ഉടനെ മെയിലുകള്‍, വാട്‌സ്ആപ്പ്, എന്നിവ നോക്കുന്നത് ഒഴിവാക്കുക. 30 മിനിറ്റ് ടെക് ഫ്രീ ആയിരിക്കാന്‍ ശ്രമിക്കുക. ഗ്രാറ്റിറ്റിയൂഡ് ജേണലിങ്ങിലൂടെയോ ശുഭാപ്തി ചിന്തയിലൂടെയോ ദിവസം ആരംഭിക്കുക. ദിവസം ചെയ്യാനുള്ള കാര്യങ്ങള്‍ എന്തൊക്കെ എന്നതിനൊപ്പം ആ ദിവസം എങ്ങനെയായിരിക്കണമെന്നും പ്ലാന്‍ ചെയ്യുക.

Content Highlights: Morning anxiety: Lower stress and blood sugar level when you wake up with these expert tips

To advertise here,contact us