സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്നാല്‍ അത് അപ്പോള്‍ത്തന്നെ അലമാരയിലും ഫ്രിഡ്ജിലും ഒക്കെ വച്ച് സേഫ് ആക്കാറുണ്ടല്ലേ?. സാധനങ്ങള്‍ കേടാകാതിരിക്കാനുളള മാര്‍ഗമാണ് ഇതെല്ലാം. എന്നിരുന്നാലും ചില ഭക്ഷണ വസ്തുക്കള്‍ക്ക് റഫ്രിഡ്ജറേഷന്‍ ആവശ്യമില്ല. അങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കുറയുകയോ അവയുടെ ഘടനയില്‍ മാറ്റം വരികയോ ചെയ്യുകയും ഭക്ഷ്യയോഗ്യമല്ലാതായിത്തീരുകയോ ചെയ്യും. അത്തരത്തിലുള്ള ചില ഭക്ഷ്യ വസ്തുക്കളെ പരിചയപ്പെടാം.
വിനാഗിരിയുടെ സ്വാഭാവിക അസിഡിറ്റി ബാക്ടീരിയയുടെയും പൂപ്പലിന്റെയും വളര്‍ച്ചയെ തടയുന്നു. ഇവയ്ക്ക് മികച്ച ഷെല്‍ഫ് ആയുസുണ്ട്. ഏത് തരം വിനാഗിരി ആയാലും അവയെല്ലാം വെളിച്ചത്തില്‍ നിന്ന് മാറ്റി സംരക്ഷിതമായ ഒരു സ്ഥലത്ത് അതായത് ഇരുണ്ട അലമാരികള്‍ പോലെയുള്ളവയില്‍ സൂക്ഷിക്കണം.
ഒലിവ് ഓയില്‍ ഒരിക്കലും റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഒലിവ് ഓയില്‍ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒലിവ് ഓയിലിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയ്ക്കും. രുചിയും സ്ഥിരതയും ഉറുപ്പാക്കാന്‍ ഒലിവ് ഓയില്‍ അലമാരകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
മിക്ക കടകളില്‍നിന്നും വാങ്ങുന്ന പീനട്ട് ബട്ടര്‍ ബ്രാന്‍ഡുകളിലും പീനട്ട് ഓയില്‍ വേര്‍പെടുത്തുന്നത് തടയാന്‍ ചേര്‍ക്കുന്ന സ്റ്റെബിലൈസറുകള്‍ അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടര്‍ പൊതുവേ മൃദുവായതും മുറിയിലെ താപനിലയില്‍ സൂക്ഷിക്കാവുന്നതുമാണ്. റഫ്രിഡ്ജറേറ്ററില്‍ വയ്ക്കുമ്പോള്‍ അതിന്റെ ഘടന വ്യത്യാസപ്പെടും.
ഉയര്‍ന്ന അളവില്‍ മധുരം അടങ്ങിയിട്ടുള്ളതുകൊണ്ടും ഈര്‍പ്പം ഇല്ലാത്തതുകൊണ്ടും മുറിയിലെ താപനിലയില്‍ നിലനില്ക്കാന് കഴിയുന്ന സൂപ്പര്‍ ഫുഡ്ഡുകളില്‍ ഒന്നാണ് തേന്‍. അതിനാല്‍ തേന്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. തണുത്തതും ഇരുണ്ടതുമായ അലമാരയില്‍ തേന്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
വെളിച്ചെണ്ണയില്‍ ഈര്‍പ്പം വളരെ കുറവായതിനാല്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയില്ല. അതിനാല്‍ മുറിയിലെ താപനിലയില്‍ വെളിച്ചെണ്ണ സ്ഥിരതയോടെ സൂക്ഷിക്കാവുന്നതാണ്. തണുത്ത വെളിച്ചെണ്ണ ഒരു സോളിഡ് ബ്ലോക്കായി ഉറച്ചുനില്‍ക്കുന്നതിനാല്‍ ബേക്കിംഗ് അല്ലെങ്കില്‍ പാചക ആവശ്യങ്ങള്‍ക്കായി കോരിയെടുക്കാനോ അളക്കാനോ ബുദ്ധിമുട്ടായിരിക്കും. വെളിച്ചെണ്ണ തണുത്തതും ഇരുണ്ടതുമായ ഒരിടത്ത് സൂക്ഷിക്കുകയാണെങ്കില്‍, അത് മൃദുവും വഴക്കമുള്ളതുമായി തുടരും. കൂടാതെ പാചകത്തിനോ ചര്‍മ്മ സംരക്ഷണത്തിനോ ഉപയോഗിക്കാനും എളുപ്പമായിരിക്കും.
Content Highlights :Many of us store a lot of groceries in the fridge after shopping. But there are some foods that are not good to keep in the fridge.