ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ബുള്ഡോസര് പ്രയോഗത്തെ ഒരു രാഷ്ട്രീയ ആയുധമായി ബിജെപി ഉയോഗിച്ച് പോരുന്നതിനെ പ്രതിരോധിക്കുകയും എതിര്ക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ പാര്ട്ടിയാണ് കോണ്ഗ്രസ്. ഇതേ കോണ്ഗ്രസ് ഭരിക്കുന്ന കര്ണാടകയില് ബുള്ഡോസര് രാജ് ആവര്ത്തിക്കുന്നു എന്നതാണ് വിരോധാഭാസം.
നാല് മാസങ്ങള്ക്ക് മുമ്പാണ് ഗുജറാത്തില് 400ഓളം കുടുംബങ്ങളെ ബുള്ഡോസര് രാജിലൂടെ പുറംന്തള്ളിയതിനെതിരെ രാഹുല് ഗാന്ധി രൂക്ഷമായി പ്രതികരിച്ചത്. എന്നാല് ഈ നിമിഷം വരെ കര്ണാടകയിലെ ബുള്ഡോസര് പ്രയോഗത്തില് രാഹുല് ഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ല. ബുള്ഡോസര് രാജ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സമയത്ത് 'മനുഷ്യത്വത്തെയും നീതിയെയും ബുള്ഡോസറിന് അടിയില് തകര്ത്ത ബിജെപിയുടെ ഭരണഘടനാവിരുദ്ധമായ മുഖം തുറന്നുകാട്ടപ്പെട്ടു' എന്നായിരുന്നു രാഹുല് ഗാന്ധിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ കര്ണാകടയിലെ ബുള്ഡോസര് പ്രയോഗത്തില് മറുപടി പറയാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം രാഹുല് ഗാന്ധിക്കുണ്ട്.
Content Highlights: Bulldozer Raj in Karnataka Why Rahul Gandhi and Mallikarjun Kharge remain silent