സെക്കൻഡ് ചാൻസുകളുടെ മനോഹാരിത പകർത്തുന്ന നോവൽ എന്ന് ശശി തരൂർ; ചർച്ചയായി 'Second Time's A Charm'

പ്രശസ്ത എഴുത്തുകാരനും എംപിയുമായ ശശി തരൂർ, ഇംഗ്ലീഷ് എഴുത്തുകാരായ കെ ഹരികുമാർ, കെവിൻ മിസ്സാൽ എന്നിവർ ഇതിനകം തന്നെ നോവലിന്റെ റിവ്യൂ പങ്കുവെച്ചിട്ടുണ്ട്

മലയാളി യുവ എഴുത്തുകാരൻ ഗോകുൽ രാധകൃഷ്ണന്റെ Second Time's A Charm എന്ന നോവൽ വായനക്കാർക്കിടയിൽ ശ്രദ്ധനേടുന്നു. പ്രണയകഥയെ ആസ്പദമാക്കിയുള്ള നോവൽ സമകാലിക യുവതലമുറയുടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. ഒരു പ്രണയകഥയ്ക്കപ്പുറം ഇന്നത്തെ സമൂഹത്തിൽ ചർച്ചചെയ്യേണ്ട ഡ്രഗ്‌സിനെതിരെയുള്ള പോരാട്ടത്തിന്റെ കഥ കൂടിയാണ് ഈ നോവൽ.

പ്രശസ്ത എഴുത്തുകാരനും എംപിയുമായ ശശി തരൂർ, ഇംഗ്ലീഷ് എഴുത്തുകാരായ കെ ഹരികുമാർ, കെവിൻ മിസ്സാൽ എന്നിവർ ഇതിനകം തന്നെ നോവലിന്റെ റിവ്യൂ പങ്കുവെച്ചിട്ടുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസും വോയിസ് പ്രെസും ചേർന്നാണ് പുസ്തകം വിപണിയിൽ എത്തിച്ചത്. പുസ്തകത്തിന്റെ വിപണി കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ പ്രമുഖ ബുക്ക് സ്റ്റോറുകളിൽ പുസ്തകം ലഭ്യമാണ്. ജനുവരി ആദ്യ വാരത്തോടെ ആമസോൺ ഉൾപ്പെടെയുള്ള പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പുസ്തകം ലഭ്യമാകും.

26 വയസുള്ള എഴുത്തുകാരൻ ഗോകുൽ രാധാകൃഷ്ണൻ തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ ബോഷ് ഇന്ത്യയിൽ ഡിസൈൻ എൻജിനീയറായി പ്രവർത്തിച്ചുവരുന്നു. Second Time's A Charm ഗോകുലിന്റെ ആദ്യ നോവൽ ആണ്.

Content Highlights: English novel Second Time's A Charm by malayali writer Gokul gets viral

To advertise here,contact us