ഒമാൻ ദേശീയ ദിനം ആഘോഷമാക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്; ശനിയാഴ്ച ഒമാൻ പൗരന്മാർക്ക് സൗജന്യ പ്രവേശനം

യുഎഇയിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ സ്നേഹബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതിഫലനമാണ് ഈ ആഘോഷങ്ങൾ

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച (നവംബർ 21) പ്രത്യേക ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ആഘോഷങ്ങളുടെ ഭാഗമായി ഒമാൻ പൗരന്മാർക്ക് അന്നേദിവസം ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. ടിക്കറ്റ് കൗണ്ടറുകളിൽ തങ്ങളുടെ ഒമാൻ ദേശീയ തിരിച്ചറിയൽ കാർഡ് ഹാജരാക്കി സൗജന്യ പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.

ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് വർണ്ണാഭമായ കരിമരുന്ന് പ്രയോഗം അരങ്ങേറും. ഒമാനി സഹോദരങ്ങളുടെ ദേശീയ ആഘോഷങ്ങളിൽ യുഎഇയും പങ്കുചേരുന്നതിന്റെ പ്രതീകമായി ഗ്ലോബൽ വില്ലേജിലെ കൂറ്റൻ സ്ക്രീനുകൾ ഒമാൻ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശിക്കും.

സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലെ ഒമാൻ പവലിയൻ സന്ദർശിച്ച് സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടുത്തറിയാനുള്ള അവസരവുമുണ്ട്. പരമ്പരാഗത ഉത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തനതായ ഒമാനി വിഭവങ്ങൾ എന്നിവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

യുഎഇയിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ സ്നേഹബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതിഫലനമാണ് ഈ ആഘോഷങ്ങൾ. വിവിധ സംസ്കാരങ്ങളുടെ ദേശീയ ദിനങ്ങൾ ആഘോഷിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ സൗഹൃദവും സാംസ്കാരിക വിനിമയവും വളർത്തുന്നതിനാണ് ഗ്ലോബൽ വില്ലേജ് ലക്ഷ്യമിടുന്നത്.

Content Highlights: Dubai's Global Village is celebrating Oman's National Day with complimentary admission for the first 4,000 Omani nationals from Friday, November 20, 2026. The offer is available on a first-come, first-served basis. Eligible visitors must present their Omani national ID cards at the ticket counters to receive free entry

To advertise here,contact us