സ്പോൺസർഷിപ്പ് പ്രശ്നങ്ങൾ ഡിജിറ്റലായി പരിഹരിക്കാം; ദുബായിൽ പുതിയ അപേക്ഷാ സംവിധാനം

ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഈ പുതിയ വിവരങ്ങൾ പങ്കുവെച്ചത്.

ദുബായിൽ താമസവിസയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പരാതികൾക്കും ഇനി ഓൺലൈൻ വഴി അതിവേഗം പരിഹാരം കാണാം. സ്പോൺസറും സ്പോൺസർ ചെയ്യപ്പെട്ട വ്യക്തിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും താമസാനുമതി നടപടികളിലെ തടസ്സങ്ങളും പരിഹരിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഡിജിറ്റലായി സമർപ്പിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA ദുബായ്) അറിയിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഈ പുതിയ വിവരങ്ങൾ പങ്കുവെച്ചത്.

വിസ നടപടികളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, സ്പോൺസർഷിപ്പ് തർക്കങ്ങൾ, മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് വകുപ്പിന്റെ അധികാരപരിധിക്കുള്ളിൽ നിന്ന് നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. ഓൺലൈൻ വഴി ലഭിക്കുന്ന പരാതികളും അപേക്ഷകളും വിദഗ്ദ്ധ അടങ്ങുന്ന പ്രത്യേക സംഘം പരിശോധിക്കുകയും രാജ്യ നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ഉടനടി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. നേരിട്ട് ഓഫീസുകളിൽ എത്താതെ തന്നെ താമസക്കാർക്ക് തങ്ങളുടെ വിസ തർക്കങ്ങൾ പരിഹരിക്കാൻ ഈ സംവിധാനം സഹായിക്കും. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് ഇതിലൂടെ ജിഡിആർഎഫ്എ ലക്ഷ്യമിടുന്നത്.

Content Highlights: GDRFA Dubai has enabled residents to submit online applications for residency visa complaints and sponsorship disputes through its smart portal, helping applicants access legal affairs and reconciliation services digitally.

To advertise here,contact us