യുഎഇയിലെ പ്രമുഖ പാതയായ ഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധി കുറച്ചതായി അധികൃതർ അറിയിച്ചു. നിലവിലുണ്ടായിരുന്ന മണിക്കൂറിൽ 120 കിലോമീറ്റർ എന്ന വേഗപരിധി 100 കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്. ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി സഹകരിച്ച് ഫുജൈറ പൊലീസാണ് പുതിയ വേഗപരിധി പ്രഖ്യാപിച്ചത്. മാറ്റങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് വേഗപരിധിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനമോടിക്കുന്നവർ പുതിയ വേഗപരിധി കർശനമായി പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ഡ്രൈവർമാരുടെ ശ്രദ്ധയ്ക്കായി റോഡിൽ പുതിയ സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർ ബോർഡുകൾ ശ്രദ്ധിച്ച് വാഹനങ്ങളുടെ വേഗത ക്രമീകരിക്കണമെന്നും സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: Fujairah Police has reduced the speed limit on the Fujairah–Khorfakkan Road from 120 km/h to 100 km/h, effective October 13, 2026, to improve road safety.