യുഎഇയിൽ ഒക്ടോബറിൽ പ്രഖ്യാപിച്ച അഞ്ച് നിയന്ത്രണങ്ങൾ

കനത്ത പിഴകളും നിയമ പ്രശ്നങ്ങളും ഒഴിവാക്കാൻ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു

താമസക്കാരെയും ബിസിനസുകളെയും ബാധിക്കുന്ന അഞ്ച് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് യുഎഇ ഒക്ടോബറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത പിഴകളും നിയമ പ്രശ്നങ്ങളും ഒഴിവാക്കാൻ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.

ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കി, സ്കൂൾഡ ഫോട്ടോ​ഗ്രഫി കർശനമാക്കൽ, ഭക്ഷണത്തിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്ക് പരിധി നിശ്ചയിച്ചു, ഇലക്ട്രോണിക് ഇൻവോയ്സ് അക്രഡിറ്റേഷൻ, ദുബായിലെ ഫെഡറൽ ഷെയേർഡ് ഹൗസിങ് നിയമങ്ങൾ എന്നിവയാണ് അവ.മാനസിക പ്രതിസന്ധികൾ അനുഭവിക്കുന്നവർക്ക് പ്രോസിക്യൂഷനെ ഭയപ്പെടാതെ സഹായം തേടാൻ അവസരമൊരുക്കിക്കൊണ്ട് ആത്മഹത്യാശ്രമത്തിനുള്ള ക്രിമിനൽ ശിക്ഷ യുഎി ഒഴിവാക്കി. എന്നാൽ മറ്റൊരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും വലിയ പിഴയും ലഭിക്കുന്നതാണ്.

സ്കൂളുകളിൽ അനുചിതമായ സമ്മതമില്ലാതെ വിദ്യാർത്ഥികളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും വാട്സാപ്പ് ​ഗ്രൂപ്പുകൾ വഴിയോ സോഷ്യൽ മൂഡിയയിലൂടെയോ മറ്റ് കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതും വിലക്കിയിട്ടുണ്ട്. സ്വകാര്യതാ ലംഘനങ്ങൾക്ക് യുഎഇ സെെബർ കുറ്റകൃത്യ നിയമപ്രകാരം കുറഞ്ഞത് ആറുമാസം തടവും 150,000 മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കാം. ബ്രെഡ്, മധുരമുള്ള പാൽ പാനീയങ്ങൾ, ലബാൻ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, സംസ്കരിച്ച ചീസ് തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിമിതപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ബിസിനസ് ലെെസൻസ് റദ്ദാക്കുകയും ചെയ്യും.

ധനകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം അനുസരിച്ച് ഇലക്ട്രോണിക് ഇൻവോയ്സിങ് സേവന ദാതാക്കൾക്കുള്ള അക്രഡിറ്റേഷൻ ചട്ടക്കൂടുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക അം​ഗീകാരം ഉള്ളവർ നിശ്ചിത സമയ പരിധിക്കുള്ളിൽ പുതിയ ആവശ്യകതകൾ പൂർത്തിയാക്കേണ്ടതാണ്. ദുബായിലെ ഷെയേർഡ് ഹൗസിങ് സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ നിലവിൽ വന്നു. ഷെയ്ഖ് സായിദ് റോഡ്, ജുമെെറ റോഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഷെയറിങ് ഹൗസുകൾ നിരോധിച്ചിരിക്കുന്നു. കിടപ്പുമുറിയിലെ സ്ഥലസൗകര്യം, കുളിമുറികളുടെ ലഭ്യത എന്നിവ സംബന്ധിച്ച് കർഷനമായ മാന​ദണ്ഡങ്ങൾ പാലിക്കണം.

Content Highlights: UAE announced five regulatory updates in October 2026 covering school photography, food standards, electronic invoicing and shared accommodation rules.

To advertise here,contact us